Sunday February 26, 2017
Latest Updates

ഫിലിപ്പൈന്‍സ് കേഴുന്നു :ഹൈയാന്‍ ദുരന്തത്തില്‍ മരിച്ചവര്‍ 11000 കവിഞ്ഞു

ഫിലിപ്പൈന്‍സ് കേഴുന്നു :ഹൈയാന്‍ ദുരന്തത്തില്‍ മരിച്ചവര്‍ 11000 കവിഞ്ഞു

മനില: ശവ ശരീരങ്ങള്‍ തട്ടിയിട്ട് വഴികളില്‍ കൂടി യാത്ര ചെയ്യാന്‍ പോലുമാവാത്ത അവസ്ഥയാണ് ഫിലിപ്പൈന്‍സിലെ ചില നഗരങ്ങളിലെന്നു ഐറിഷ് റെഡ് ക്രോസ് പ്രവര്‍ത്തകര്‍.

രാജ്യത്തിന്റെ മധ്യ ഭാഗങ്ങളില്‍ നാശം വിതച്ച് ഹൈയാന്‍ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.മരിച്ചവര്‍ മാത്രം പന്ത്രണ്ടായിരം കഴിഞ്ഞു, അടുത്തിടെ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ഹൈയാന്‍ ഫിലിപ്പൈന്‍സിലെ ഇരുപതോളം പ്രവിശ്യകളില്‍ നാശം വിതച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പെട്ട പല ഗ്രാമങ്ങളിലും വാര്‍ത്താവിനിമയം തകര്‍ന്നതിനാല്‍ ഇവിടങ്ങളിലെ സ്ഥിതി വ്യക്തമല്ല.

തക്ലോബന്‍ നഗരത്തിലെ ശവശരീരങ്ങളുടെ മണം സഹിക്കാനാവാതെ മൂക്ക് പൊത്തുന്ന യാത്രികര്‍

തക്ലോബന്‍ നഗരത്തിലെ ശവശരീരങ്ങളുടെ മണം സഹിക്കാനാവാതെ മൂക്ക് പൊത്തുന്ന യാത്രികര്‍

ഹൈയാന്‍ ചുഴലിക്കാറ്റ് കടന്നുപോയ ലെയ്‌തെ പ്രവിശ്യയുടെ 80 ശതമാനം പ്രദേശവും തകര്‍ന്നടിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ലെയ്‌തെ തലസ്ഥാനമായ തക്ലോബന്‍ അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പായി. റോഡുവക്കില്‍ മൃതശരീരങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു.ഇവിടെ മാത്രം പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്.

കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളിലിരുന്ന് ജീവനുവേണ്ടി കേഴുന്ന കുട്ടികളുടെ ദൃശ്യം ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണംചെയ്തു. ഒറ്റപ്പെട്ടുപോയ ഗ്വിയുവാന്‍, ബാകോ തുടങ്ങിയ പട്ടണങ്ങളില്‍ കാറ്റ് എത്രപേരെ കൊന്നൊടുക്കിയെന്ന് അറിവായിട്ടില്ല.

മൂന്നുദിവസമായി രാജ്യം ചുഴലിക്കാറ്റിന്റെ പിടിയിലാണ്. സമുദ്രനിരപ്പ് പൊടുന്നനെ കുതിച്ചുയര്‍ന്നതോടെ തീരത്തുനിന്ന് ഒരുകിലോമീറ്ററോളം അകലേക്ക് വെള്ളം ഇരച്ചുകയറിയതാണ് മരണസംഖ്യ വര്‍ധിക്കാനിടയാക്കിയത്. ദുരന്തത്തില്‍നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ടവരുടെ സ്ഥിതി ദയനീയമാണ്.

കുടിവെള്ളംപോലും കിട്ടാതെ അലയുന്ന ജീവച്ഛവങ്ങളെയാണ് കാണുന്നതെന്ന് ലെയ്‌തെയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ജെന്നി ചൂ പറഞ്ഞു.ഭക്ഷണത്തിനും മറ്റുമായി ജനങ്ങള്‍ അവശേഷിക്കുന്ന വ്യാപാരശാലകള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ചുഴലിക്കാറ്റ് പതിവായി നാശംവിതയ്ക്കുന്ന ദക്ഷിണേഷ്യന്‍ മേഖലയില്‍ സമീപകാലത്ത് വീശിയ ഏറ്റവും ശക്തമായ കാറ്റാണ് ഹൈയാന്‍ .മണിക്കൂറില്‍ 313 കിലോമീറ്റര്‍വരെ വേഗത്തില്‍ തുടര്‍ച്ചയായി വീശിയ കാറ്റിന്റെ വേഗം ചില ഘട്ടങ്ങളില്‍ 500 കിലോമീറ്ററിലേറെയായി. 36 പ്രവിശ്യകളില്‍ 43 ലക്ഷംപേരെ കാറ്റ് ബാധിച്ചതായും 3.3 ലക്ഷംപേര്‍ അഭയാര്‍ഥികളായതായും വിവിധ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ദുരിതാശ്വാസ കേന്ദ്രം

ഒരു ദുരിതാശ്വാസ കേന്ദ്രം

കാറ്റ് ഇന്ന് വിയറ്റ്‌നാം തീരത്തെത്തിയേക്കും.
അയര്‍ലണ്ടിലുള്ള നൂറുകണക്കിന് ഫിലിപ്പിനോകള്‍ ഇന്നലെ ആശങ്കയിലായിരുന്നു.തങ്ങളുടെ ബന്ധുക്കള്‍ ആപത്തില്‍ കുടുങ്ങിയോ എന്നറിയാന്‍ പോലും പലര്‍ക്കും കഴിഞ്ഞില്ല.ചുഴലി കൊടുങ്കാറ്റിനെ വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ ഒക്കെ പാടെ തകര്‍ന്നിരുന്നു .മിക്കവരും ദേവാലയങ്ങളില്‍ എത്തി പ്രാര്‍ഥനകള്‍ നടത്തി.Survivors carrying their belongings walk past destroyed houses after Super Typhoon Haiyan battered Tacloban city in central Philippinesfili image

വിശപ്പ് സഹിക്കാനാവാതെ ഭക്ഷണസാധനങ്ങള്‍ക്കായി കട കുത്തി തുറക്കുന്ന കാഴ്ച്ച

വിശപ്പ് സഹിക്കാനാവാതെ ഭക്ഷണസാധനങ്ങള്‍ക്കായി കട കുത്തി തുറക്കുന്ന കാഴ്ച്ച

 

Scroll To Top