Tuesday January 24, 2017
Latest Updates

ഫിയറ്റ് അവെന്‍ചൂറ ബുക്കിംഗ് ആരംഭിച്ചു

ഫിയറ്റ് അവെന്‍ചൂറ ബുക്കിംഗ് ആരംഭിച്ചു

ഫിയറ്റ് ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന മൂന്നാമത് മോഡലായ അവെന്‍ചൂറയുടെ ബുക്കിംഗ് തുടങ്ങി. ഫിയറ്റിന്റെ വെബ്‌സൈറ്റില്‍ നിന്നോ 1800 209 55567 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ അവെന്‍ചുറ ബുക്ക് ചെയ്യാം. ഒക്‌ടോബറില്‍ അവെന്‍ചുറ വിപണിയില്‍ എത്തും.

ഫിയറ്റിന്റെ ക്രോസ് ഓവര്‍ പതിപ്പായ അവെന്‍ചുറ പുന്റോയെ അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, റൂഫ് റയില്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. പതിനേഴ് ഇഞ്ച ് വലുപ്പമുള്ള ടയറുകളും 200 മിമീ ഗ്രൗണ്ട് ക്‌ലിയറന്‍സും വെന്‍ചുറയുടെ മറ്റ് സവിശേഷതകളാണ്.

പെട്രോള്‍, ഡീസില്‍ പതിപ്പുകള്‍ വെന്‍ചുറയിലുണ്ട്. 89 ബിഎച്ച്പി കരുത്തുള്ള 1.3 ലീറ്റര്‍ മള്‍ട്ടി എഞ്ചിനാണ് ഡീസല്‍ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.4 ലീറ്റര്‍ ടീ ജെറ്റ് എഞ്ചിനാണ് പെട്രോള്‍ പതിപ്പിന് കരുത്ത് പകരുന്നത്. ആറ് ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് വെന്‍ചുറയ്ക്ക് വില പ്രതീക്ഷിക്കുന്നത്.

Scroll To Top