Thursday November 23, 2017
Latest Updates

ഫിനഗേല്‍ പാര്‍ട്ടി സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി 

ഫിനഗേല്‍ പാര്‍ട്ടി സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി 

കാസില്‍ ബാര്‍(കൗണ്ടി മേയോ )മെയ് മാസത്തില്‍ നടക്കുന്ന റഫറണ്ടത്തില്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് വോട്ടു രേഖപ്പെടുത്തണമെന്ന് ഐറിഷ് പ്രധാനമന്ത്രി എന്ടാ കെന്നി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.കാസില്‍ ബാറില്‍ നടന്ന ഫിനഗേല്‍ പാര്‍ട്ടി നാഷണല്‍ കോണ്‍ ഫ്രന്‍സില്‍ പ്രവര്‍ത്തകര്‍ക്ക് സന്ദേശം നല്‍കവേയാണ് പാര്‍ട്ടി ലീഡര്‍ കൂടിയായ കെന്നി നയം വ്യക്തമാക്കിയത്.

ഐറിഷ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഈ രാജ്യം എല്ലാ വിഭാഗം ജനങ്ങളോടും ന്യായവും,കാരുണ്യവും സഹിഷ്ണുതയും കാണിക്കുന്നുവെന്ന് ലോകത്തെ മനസിലാക്കി കൊടുക്കാനുള്ള അവസരമായി ഈ അവസരത്തെ കാണണമെന്ന് എന്ടാ കെന്നി ഓര്‍മ്മിപ്പിച്ചു.

അയര്‍ലണ്ടിലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് ഒന്നിച്ച് ജീവിക്കാനുതകും വിധമുള്ള സിവില്‍ അവകാശങ്ങള്‍ നല്‍കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top