Friday October 20, 2017
Latest Updates

ഫിനഗേല്‍ നേതൃസ്ഥാനം:പാര്‍ട്ടി വോട്ടില്‍ 65 ശതമാനവും കോവ്‌നെയ്ക്ക് :പ്രതീക്ഷ വിടാതെ വരദ്കര്‍

ഫിനഗേല്‍ നേതൃസ്ഥാനം:പാര്‍ട്ടി വോട്ടില്‍ 65 ശതമാനവും കോവ്‌നെയ്ക്ക് :പ്രതീക്ഷ വിടാതെ വരദ്കര്‍

ഡബ്ലിന്‍:ഫിനഗേല്‍ നേതൃ തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ടെണ്ണല്‍ നടന്ന പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിഭാഗത്തിലെ 100 ശതമാനം പൂര്‍ത്തിയായപ്പോള്‍ മന്ത്രി സൈമണ്‍ കോവ്‌നെ ലിയോ വരേദ്കറെ പിന്നിലാക്കി.

ഫലസൂചനകള്‍ അനുസരിച്ച് 65 ശതമാനം വോട്ടുകള്‍ കോവ്‌നെ നേടിയപ്പോള്‍ വരദ്കര്‍ക്ക് 35 ശതമാനം വോട്ടുകളെ ലഭിച്ചിട്ടുള്ളൂ.

ആകെ വോട്ടിന്റെ 25 ശതമാനം മൂല്യമാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിഭാഗത്തില്‍ നിന്നുള്ളത്.10 ശതമാനം മൂല്യമുള്ള മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ വോട്ടുകളും,65 ശതമാനം മൂല്യമുള്ള പാര്‍ലിമെന്റ് സാമാജികരുടെ വോട്ടും കൂടി എണ്ണുമ്പോള്‍ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് വരദ്കര്‍ ക്യാമ്പ്.

ആകെയുള്ള 73 പാര്‍ലിമെന്റ് അംഗങ്ങളില്‍ 46 പേരും വരദ്കര്‍ക്കാണ് വോട്ടു ചെയ്തതെന്നാണ് അനുമാനം.21 പേരാണ് കോവ്നെയോടൊപ്പം നിലകൊണ്ടിട്ടുള്ളതത്രെ.കൗണ്സിലര്മാരുടെയും പാര്‍ട്ടി അംഗങ്ങളുടെയും വലിയൊരു ഭാഗവും വരദ്കറോടൊപ്പം ഉള്ളപ്പോള്‍ അദ്ദേഹം ജയിക്കാതിരിക്കാന്‍ തരമില്ല.

എന്നാല്‍ 5 ടി ഡി മാര്‍ എങ്കിലും മാറി വോട്ടു ചെയ്തല്‍ അട്ടിമറി ജയം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കോവ്നെ പക്ഷം.

Scroll To Top