Sunday December 17, 2017
Latest Updates

ഫിനഗേലില്‍ അഭിപ്രായ വ്യത്യാസം : ഒരു കാരണവശാലും രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് ഫിറ്റ്‌സ്ജെറാള്‍ഡ്

ഫിനഗേലില്‍ അഭിപ്രായ വ്യത്യാസം : ഒരു കാരണവശാലും രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് ഫിറ്റ്‌സ്ജെറാള്‍ഡ്

ഡബ്ലിന്‍ :ഫ്രാന്‍സീസ് ഫിറ്റ്‌സ്ജെറാള്‍ഡ് ഉപ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ഫിനഗേലിന്റെ വിവിധ മന്ത്രിമാരും ടിഡിമാരും ആവര്‍ത്തിച്ചാവശ്യപ്പെടുമ്പോഴും ഗാര്‍ഡ വിസില്‍ ബ്ലോവര്‍ വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ ഒരുക്കമല്ലെന്ന് നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡ് രംഗത്തുവന്നു.

എ.ജിയുടെ ഓഫിസും ഇവരുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും തന്റെ നിലപാട് ഉറപ്പിക്കുകയാണ് ട്വിറ്ററിലെ ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.പുതുതായി പുറത്തുവന്ന രേഖകളിലൂടെ വിവാദത്തില്‍ ഫ്രാന്‍സീസിന്റെ പങ്ക് വ്യക്തമാവുന്നുണ്ടെങ്കിലും ഒരു പാര്‍ട്ടി എന്ന നിലയില്‍ ഫിനഗേലും,പ്രധനമന്ത്രിയും ഇതുവരെയും ഫ്രാന്‍സീസിസ്‌നെ തള്ളി പറഞ്ഞിട്ടില്ല.

മന്ത്രിയായിരുന്ന താന്‍ ഓ ഹിഗ്ഗിന്‍സ് കമ്മീഷനില്‍ ഇടപെട്ടിട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.അറ്റോര്‍ണി ജനറല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തിറക്കിയ രേഖകളില്‍ രണ്ടുതവണ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഫിട്സ് ജെറാള്‍ഡ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.എന്നിരുന്നാലും, ആര്‍ടിഇ ന്യൂസിലെത്തിയ വിവിധ മന്ത്രിമാരും ഫിനഗേല്‍ ടിഡിമാരും ഉപപ്രധാനമന്ത്രി സ്വയം ഒഴിയണമെന്നു ആവശ്യപ്പെട്ടു.

അറ്റോര്‍ണി ജനറലിന്റെ ഓഫിസില്‍ നിന്നും ആര്‍ ടിഇഒ.യ്ക്ക് ലഭിച്ച കത്തും ഉപപ്രധാനമന്ത്രിയുടെ വാദത്തെ പിന്തുണയ്ക്കുന്നതല്ല. ഒ ഹിഗ്ഗിന്‍ കമ്മീഷനുമായി ബന്ധപ്പെട്ട് ഫിറ്റ്‌സ് ജെറാള്‍ഡിന് നിയമോപദേശം നല്‍കിയിട്ടില്ലെന്നാണ് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് വെളിപ്പെടുത്തിയത്.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇടപെട്ടതെന്നായിരുന്നു ഫിറ്റ്‌സ്ജെറാള്‍ഡിന്റെ ഇതുവരെയുള്ള വാദം.ആര്‍.ടി.ഇ.യില്‍ നിന്നുള്ള ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലും നിയമോപദേശമായിരുന്നില്ലെന്ന ഫിറ്റ്‌സ് ജെറാള്‍ഡിന് നല്‍കിയതെന്ന കാര്യം എജി സ്ഥിരീകരിച്ചിട്ടുണ്ട്.

മൗറിസ് മക്കെബെയ്ക്കെതിരെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി 2015 ജൂലൈയില്‍ ഒരു ഉദ്യോഗസ്ഥനെ നേരിട്ട് അന്നത്തെ മന്ത്രിയായിരുന്ന ഫിറ്റ്സ്ജെറാള്‍ഡ് അയച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതിനുശേഷമാണ് രാജിയില്ലെന്നു ഫിട്സ് ജെറാള്‍ഡ് വ്യക്തമാക്കിയത്.ജസ്റ്റീസ് വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് മന്ത്രിയുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ഉള്ളത്.സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫിനാ ഫാള്‍-ഫിനഗേല്‍ നേതാക്കള്‍ അടിയന്തിര ചര്‍ച്ചകള്‍ തുടരുകയാണ്.ലിയോ വരദ്കറും മൈക്കിള്‍ മാര്‍ട്ടിനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ രേഖകള്‍ പുറത്തുവന്നത്.

ആര്‍ടിഇ ജേണലിസ്റ്റായ ജോണ്‍ ബുര്‍കിന്റെ അപേക്ഷ ഗാര്‍ഡ പ്രസ് ഓഫിസില്‍ എത്തിയതായി ഫിറ്റ്സ് ജെറാള്‍ഡിന് അറിയിക്കുന്ന കത്താണ് പുറത്തുവന്നത്.സര്‍ജന്റ് മക്കെബയെ മുല്ലിംഗാര്‍ ട്രാഫിക് യൂണിറ്റിന്റെ ഡ്യൂട്ടിയില്‍ തുടരുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്നും ഫിട്സ്ജെറാള്‍ഡ് അറിയിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന രേഖകളും പുറത്തുവന്നിരുന്നു.

രാഷ്ട്രീയ തീരുമാനമെടുക്കുന്നതിനു മുന്‍പ് ഫിറ്റ്സ്ജെറാള്‍ഡ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകുന്നതുവരെ കാത്തിരിക്കണമെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നെ അഭിപ്രായപ്പെട്ടു.ഫിറ്റ്സ്ഗെറാള്‍ഡ് രാജിവെക്കുന്നില്ലെങ്കില്‍ ഒരു തെരഞ്ഞെടുപ്പിന് രാജ്യത്തെ നിര്‍ബന്ധിതമാക്കുമെന്ന് ഫിനാ ഫാളിന്റെ നീതി വക്താവ് ജിം ഓ’ലല്ലാഗന്‍ പറഞ്ഞു. സ്വയം ഒഴിഞ്ഞുപോകാനുള്ള ഏറ്റവും നല്ല അവസരമാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഷീന്‍ ഫെയ്ന്‍ ഡോണ്‍നാഥ് ഒ ലോഹയര്‍ പറഞ്ഞു.

Scroll To Top