Monday November 20, 2017
Latest Updates

ഫിനഗേലിന് ജനപിന്തുണയേറുന്നതായി അഭിപ്രായ വോട്ടെടുപ്പുകള്‍,52 ശതമാനത്തിന്റെ പിന്തുണയില്‍ ലിയോ വരദ്കര്‍ മികച്ച നേതാവ് 

ഫിനഗേലിന് ജനപിന്തുണയേറുന്നതായി അഭിപ്രായ വോട്ടെടുപ്പുകള്‍,52 ശതമാനത്തിന്റെ പിന്തുണയില്‍ ലിയോ വരദ്കര്‍ മികച്ച നേതാവ് 

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോവരദ്കറുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനപിന്തുണ വര്‍ധിക്കുന്നതായി അഭിപ്രായ വോട്ടെടുപ്പുകള്‍.

അയര്‍ലണ്ടിന്റെ ഭരണസാരഥ്യം വഹിക്കുന്ന ഫിനേഗല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കൂടുതല്‍ ജനപ്രിയമായതായാണ് പോള്‍ സര്‍വെ വെളിപ്പെടുത്തുന്നത്.സണ്‍ഡേ ടൈംസ് നടത്തിയ ബിഹേവിയര്‍ ആന്റ് ആറ്റിറ്റിയൂഡ്സ് വോട്ടെടുപ്പാണ് ഭരണകക്ഷിക്കും അതിന്റെ നേതാവിനും ആഹ്ലാദം നല്‍കുന്നത്.ഫിനഗേലിന്റെ ദേശീയ കണ്‍വെന്‍ഷന്‍ വാരാന്ത്യത്തില്‍ പൂര്‍ത്തിയായതിന്റെ പശ്ചാത്തലത്തിലാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.അവശേഷിക്കുന്ന ഭരണ-നേതൃത്വ കാലത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വരദ്കര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 26നും നവംബര്‍ 7 നും ഇടയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ഫിനേഗലിനും അതിന്റെ പടനായകന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്കുമുള്ള ജനപിന്തുണ ഏറിയതായി അഭിപ്രായമുയര്‍ന്നത്.ഫിനേഗലിനുള്ള പിന്തുണ 31ല്‍ നിന്ന് മൂന്നു ശതമാനം ഉയര്‍ന്ന് 34 ശതമാനത്തിലെത്തി. പ്രധാനമന്ത്രി ലിയോ വരദ്കറുടെ വരദ്കറിന്റെ വ്യക്തിപ്രഭാവത്തിലും രണ്ട് ശതമാനത്തിന്റെ ഉന്നതിയുണ്ട്.52% പേരും വരദ്കറെ പിന്തുണയ്ക്കുകയാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ആളുകള്‍ സംതൃപ്തി രേഖപ്പെടുത്തിയതായി വോട്ടെടുപ്പ് വെളിപ്പെടുത്തുന്നു.സര്‍ക്കാരിനുള്ള ജനങ്ങളുടെ സപ്പോര്‍ട്ടില്‍ അഞ്ച് ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 44%ആളുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹാപ്പിയാണ്.-സര്‍വെ വെളിപ്പെടുത്തുന്നു.
പ്രധാന പ്രതിപക്ഷ കക്ഷി ഫിനാ ഫെയ്ലിന്റെ ജനപിന്തുണയും 31 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.നാലു ശതമാനമാണ് ഇവരുടെ പിന്തുണ വര്‍ധിച്ചത്.അതേസമയം,ഷീന്‍ ഫെയ്നിന്റെയും ലേബര്‍പാര്‍ട്ടിയുടെയും ജനപ്രിയതയില്‍ ഇടിവുതട്ടിയതായും പോള്‍ സര്‍വെ വെളിപ്പെടുത്തുന്നു.

ഷീന്‍ ഫെയ്നിന്റെ പിന്തുണ 19ല്‍ നിന്ന് അഞ്ചു പോയിന്റ് കുറഞ്ഞ് 14%ത്തിലെത്തി.ലേബര്‍പാര്‍ട്ടിയുടെ ജനപിന്തുണയില്‍ മൂന്ന് ശതമാനം കുറവുണ്ടായി.

സോളിഡാരിറ്റി / പി.ബി.പിയുടെ പിന്തുണയില്‍ 3 ശതമാനം വര്‍ധന വന്നപ്പോള്‍ ഇന്‍ഡിപെന്‍ഡന്റ് അലയന്‍സും ഗ്രീന്‍ പാര്‍ട്ടി 2 ശതമാനത്തില്‍ത്തന്നെ മാറ്റമില്ലാതെ തുടരുകയാണ്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 1% ആളുകളുടെ പിന്തുണയുണ്ട്.മറ്റ് സ്വതന്ത്രരുടെ പിന്തുണ നാലു പോയിന്റ് കുറഞ്ഞ് എട്ടു ശതമാനത്തിലെത്തി.

ഫിനാ ഫെയ്ലിന്റെ മൈക്കിള്‍ മാര്‍ട്ടിന്റെ ജന പിന്തുണ 50 ശതമാനത്തില്‍ തുടരുകയാണ്. ബ്രെന്‍ഡന്‍ ഹൗളിന്റേത് 40 ശതമാനമായും തുടരുന്നു.അതേസമയം,ജെറി ആഡംസിന്റെ പിന്തുണ ആറ് പോയിന്റ് കുറഞ്ഞ് 32 ശതമാനത്തിലെത്തി.

Scroll To Top