Thursday October 18, 2018
Latest Updates

ഫിനഗേലിന്റെ തിരഞ്ഞെടുപ്പ് അടിത്തറ ശക്തമാക്കാനുള്ള തന്ത്രം ഊഹകച്ചവടക്കാര്‍ക്ക് മോര്‍ട്ട്ഗേജ് പലിശയിളവ് ;ഡൊണാള്‍ഡ് ട്രംപുപോലും ഇങ്ങനെ ചെയ്യില്ലെന്ന് ബെബ് സമിറ്റ് സിഇഒ

ഫിനഗേലിന്റെ തിരഞ്ഞെടുപ്പ് അടിത്തറ ശക്തമാക്കാനുള്ള തന്ത്രം ഊഹകച്ചവടക്കാര്‍ക്ക് മോര്‍ട്ട്ഗേജ് പലിശയിളവ് ;ഡൊണാള്‍ഡ് ട്രംപുപോലും ഇങ്ങനെ ചെയ്യില്ലെന്ന് ബെബ് സമിറ്റ് സിഇഒ

ഡബ്ലിന്‍ :ഒരു കാനില്‍ നിറയെ പെട്രോളെടുത്ത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലൊഴിച്ചാലെന്താവുമോ ആ അവസ്ഥയാണ് ഇത്തവണത്തെ ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് ബെബ് സമിറ്റ് സിഇഒ പാഡി കോസ്ഗ്രേവ് അഭിപ്രായപ്പെട്ടു. അതാണ് സര്‍ക്കാരിന്റെ വിശേഷാധികാരത്തിലൂടെ കാണിച്ചിരിക്കുന്നത്. ബജറ്റിലെ മോര്‍ട്ഗേജ് പലിശയിളവ് സമ്പന്നരായ ഊഹകച്ചവടക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ സര്‍ക്കാര്‍ നപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ഇങ്ങനെയൊരു നടപടി ഡോണാള്‍ഡ് ട്രംപുപോലും ചെയ്യുമെന്നു കരുതുന്നില്ല.ഊഹക്കച്ചവടക്കാര്‍ക്ക് വളരെ ചെറിയൊരു ഇളവുനല്‍കുന്നതിലൂടെ ബില്ല്യണ്‍ കണക്കിന് യൂറോ സമ്പന്നരുടെ പോക്കറ്റിലെത്തും.ഇതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. വാടകയ്ക്ക് വീടുകള്‍ കൊടുത്തിട്ടുള്ളവരില്‍ 80 ശതമാനം വന്‍കിട കമ്പനികളും,പണക്കാരുമാണ്. ഇവര്‍ക്കാണ് നൂറുശതമാനം മോര്‍ട്ട് ഗേജ് ഇളവ് നല്‍കാനുള്ള നടപടിയുണ്ടായിരിക്കുന്നത്.

ഫിനെ ഗേലിന്റെ സ്വന്തം തിരഞ്ഞെടുപ്പ് അടിത്തറ ഉണ്ടാക്കാന്‍ മാത്രമാണ് ഈ തീരുമാനമെന്നാണ് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു..

അയര്‍ലണ്ടിലെ ബഹുരാഷ്ട്ര കോഫി ശൃംഘലകള്‍ക്ക് നികുതി സബ്സിഡി നല്‍കുന്നത് പോലെ തന്നെയാണ് ഇത്.

സര്‍ക്കാര്‍ മോര്‍ട്ട്ഗേജ് പലിശനിരക്ക് കുറയ്ക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും നല്‍കണം.കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകുന്നതു ഭവനപ്രതിസന്ധി ഉണ്ടാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ ഒരു ഭാഗം യഥാര്‍ഥത്തില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അയര്‍ലണ്ടിലെ വെബ് സമ്മിറ്റ് മണികോണ്‍ഫ് പരിപാടിയില്‍, അയര്‍ലണ്ടിന് ശോഭനമായ ഭാവി ഉള്ളതായി കോസ്ഗ്രേവ് പറഞ്ഞു.’ഇത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അയര്‍ലണ്ടില്‍ കൂടുതല്‍ പരിപാടികള്‍ നടത്താനുള്ള ഉദ്ദേശമുണ്ട്.കമ്പനിയുടെ ഡിഎന്‍എയും ഹെഡ്ക്വാര്‍ട്ടേഴ്സും എല്ലായ്പ്പോഴും അയര്‍ലണ്ടിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top