Monday November 20, 2017
Latest Updates

ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ഡബ്ലിനില്‍ എത്തി, ത്രിദിന ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും ശനിയാഴ്ച ആരംഭിക്കും 

ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ഡബ്ലിനില്‍ എത്തി, ത്രിദിന ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും ശനിയാഴ്ച ആരംഭിക്കും 

ഡബ്ലിന്‍ :നാളെ (ഒക്ടോബര്‍ 28 ശനിയാഴ്ച്ച) ആരംഭിക്കുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിനും ക്രിസ്റ്റീന്‍ ധ്യാനത്തിനും നേതൃത്വം നല്‍കാനായി പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു.ഒക്ടോബര്‍ 28 , 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി (Diocese of Ardagh & Clonmacnois) ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തിരിതെളിച്ച് നിര്‍വഹിക്കുന്നതാണ്.

ക്ലാസ് 3 മുതല്‍ ട്രാന്‍സിഷന്‍ ഇയര്‍ വരെയുള്ളവര്‍ക്കാണ് ക്രിസ്റ്റീന്‍ ധ്യാനം ഒരുക്കിയിരിക്കുന്നത്.ട്രാന്‍സിഷന്‍ ഇയര്‍ മുതലുള്ളവര്‍ മാതാപിതാക്കളോടൊപ്പം ഡാനിയേലച്ചന്റെ ധ്യാനത്തില്‍ സംബന്ധിക്കേണ്ടതാണെന്ന് സംഘാടകസമിതി അറിയിച്ചു.

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്ത്രോത്രങ്ങളോടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി പെരുമായന്‍, ഡബ്ലിന്‍ ചാപ്ലൈയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
ക്രിസ്റ്റീന്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ website, www.syromalabr.ie ല്‍ online registration ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

Scroll To Top