Monday February 27, 2017
Latest Updates

ഫാ.ജോസ് ഭരണികുളങ്ങരയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

ഫാ.ജോസ് ഭരണികുളങ്ങരയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

തൃശൂര്‍ :ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലിയന്‍ ഫാ ജോസ് ഭരണിക്കുളങ്ങരയ്ക്ക് പരിക്കേറ്റു.

കാറില്‍ സഞ്ചരിക്കുകയായിരുന്നു ഫാ.ജോസും കുടുംബാംഗങ്ങളും.കോഴിക്കോട് നിന്ന് ആലുവയിലേക്കു വരികയായിരുന്ന കാര്‍,വെളുപ്പിന് നാല് മണിയോടെ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

ഫാ.ജോസിനെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ആലുവ തോപ്പില്‍ ജോസഫ് (50), ഭാര്യ ആനി (42), മകന്‍ നിഖില്‍ പോള്‍ (21), മകള്‍ നിവ്യ (15), ആലുവ തോപ്പില്‍ വീട്ടില്‍ ഷാജുവിന്റെ മകള്‍ സാന്ദ്ര (15) എന്നിവര്‍ക്കാണു പരുക്കേറ്റത്. കേച്ചേരി പാലത്തിനു സമീപം വച്ചായിരുന്നു അപകടം. പരുക്കേറ്റവരെ നാട്ടുകാരും ,പോലീസും ചേര്‍ന്ന് അമല ആശുപത്രിയില്‍ എത്തിച്ചു.
അവധിയ്ക്ക് നാട്ടിലേയ്ക്ക് പോയിരുന്ന ഫാ.ജോസ് അടുത്തദിവസം മടങ്ങിയെത്താനിരിക്കവെയാണ് അപകടം.പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ഉച്ചയോടെ തന്നെ ഫാ.ജോസ് ഭരണി കുളങ്ങരയെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ചെയ്തു.അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു

ജോസച്ചന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും മുന്‍നിശ്ചയ പ്രകാരം ഡബ്ലിനില്‍ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നതായി  ഫാ.മനോജ് പൊന്‍കാട്ടില്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു.

 

Scroll To Top