Tuesday May 22, 2018
Latest Updates

ഫാ.ആന്റണി ചീരംവേലിയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ മെയ് 13 ന് ലൂക്കനില്‍

ഫാ.ആന്റണി ചീരംവേലിയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ മെയ് 13 ന് ലൂക്കനില്‍

ഡബ്ലിന്‍ -ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ആന്റണി ചീരംവേലില്‍ MST യുടെ പൗരോഹിത്യ സ്വീകരണത്തിന്റെ നാല്പതാം വാര്‍ഷികം ലൂക്കന്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു.റൂബി ജൂബിലിയുടെ ആഘോഷങ്ങള്‍ മേയ് 13 ഞായറാഴ്ച്ച വൈകിട്ട് 4.30 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

ഇതോടനുബന്ധിച്ച് ഫാ,ആന്റണി ചീരംവേലിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയില്‍ അയര്‍ലണ്ടിലെ മറ്റു മലയാളി വൈദീകരും സഹകാര്‍മ്മികരായിരിക്കും. സമൂഹബലിയിലേക്കും തുടര്‍ന്ന് ഒരുക്കുന്ന സ്‌നേഹവിരുന്നിലേക്കും മറ്റ് ആഘോഷപരിപാടികളിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ലൂക്കന്‍ മാസ്സ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top