Saturday January 20, 2018
Latest Updates

ഫഹദ് ഫാസില്‍ മുക്കുവനാകുന്നു

ഫഹദ് ഫാസില്‍ മുക്കുവനാകുന്നു

ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍ മുക്കുവനായി വേഷമിടുന്നു. ഏറെക്കാലം മെട്രോ യുവത്വത്തിന്റെ പ്രതിനിധിയായിഅഭിനയിച്ച ഫഹദ് ഇത് ആദ്യമായാണ് ഒരു മുക്കുവന്റെ വേഷത്തില്‍ അഭിനയിക്കുന്നത്, ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിന് ശേഷം തിരക്കാഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ജെയിംസ് ആല്‍ബര്‍ട്ട് തന്നെയാണ്. റൊമാന്റിക് കോമഡി ശ്രേണിയിലാണ് ഈ ചിത്രം ഒരുക്കുന്നത്. നായികയായി പുതുമുഖത്തെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

Scroll To Top