Sunday June 25, 2017
Latest Updates

പ്ലീസ്…വെല്‍കം…താങ്ക് യൂ ഇതെല്ലാം വെറും പൊള്ളവാക്കുകളാണോ ?

പ്ലീസ്…വെല്‍കം…താങ്ക് യൂ ഇതെല്ലാം വെറും പൊള്ളവാക്കുകളാണോ ?

ഡബ്ലിന്‍ :പ്ലീസ് ,താങ്ക് യൂ,വെല്‍കം…പദങ്ങള്‍ മാത്രമാണോ ജീവിതം? പാഠ്യപദ്ധതിയുടെ ആദ്യഘട്ടം മുതല്‍ മര്യാദകളുടെയും,ആചാരോപചാരങ്ങളുടെയും ശീലങ്ങളും,സിദ്ധാന്തങ്ങളും പഠിപ്പിക്കുന്ന അയര്‍ലണ്ടിലെ സാധാരണക്കാര്‍ സന്തോഷത്തിലാണോ ഇവയൊക്കെ പറയുന്നത്?അതോ ലോകത്തിലെ വ്യക്തികളില്‍ ഏറ്റവും കൂടിയ ഡിപ്രഷന്‍ നിരക്കുള്ള നാലാമത്തെ രാജ്യമായി അറിയപ്പെടുന്ന അയര്‍ലണ്ടിലെ സാധാരണക്കാര്‍ പറയുന്നതൊക്കെ പൊള്ളവാക്കുകളാണോ?

ഓരോ ഒമ്പത് മിനിറ്റിലും അയര്‍ലണ്ടില്‍ ഒരാള്‍ ജീവനൊടുക്കുവാന്‍ ശ്രമിക്കുന്നതായി വെളിപ്പെടുത്തുന്നത് കമ്യൂണിക്കേഷന്‍സ് മന്ത്രി ഡെനിസ് നോട്ടന്‍ തന്നെയാണ്.ആകെയുള്ള നാല്പത്തിയാറ് ലക്ഷം ജനസംഖ്യയില്‍ നാല് ലക്ഷത്തോളം പേര്‍ ഡിപ്രഷന്‍ ഉള്ളവരാണെന്ന ഔദ്യോഗിക കണക്കുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ സംശയിക്കണം.പള്ളു പറച്ചിലിനപ്പുറമാണ് ജീവിതം…നിങ്ങള്‍ വഴികളില്‍ കൂടി നടക്കുമ്പോള്‍ നിങ്ങളുടെ മുഖത്തോ കണ്ണിലോ നോക്കാനാവാതെ പരിഭ്രാന്തപ്പെട്ടു പായുന്ന യുവതലമുറ അണിയുന്ന പൊയ്മുഖം, അവര്‍ മാറ്റി വെയ്ക്കുന്നത് മയക്കുമരുന്നുകളുടെയും,പബുകളുടെയും,നിശാക്‌ളബുകളുടെയും സ്വാതന്ത്യത്തിലാണെന്നത് പരമ രഹസ്യമൊന്നുമല്ല.ഡിപ്രഷന്‍ അകറ്റാനാണ് തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്ന് തുറന്നു പറയുന്നവരാണ് നാലിലൊന്ന് പേരും.

മീഡിയ ഇത്തരം പ്രശ്നത്തിന് വലിയ പ്രചാരണം കൊടുക്കണമെന്നു പ്രസ് ഓംബുഡ്സ്മന്റെ വാര്‍ഷിക റിപോര്‍ട് പ്രകാശനം നിര്‍വഹിക്കവെ നാഷണല്‍ എഡിറ്റര്‍മാരുടേയും മീഡിയ ഉപദേശകരുടെയും യോഗത്തില്‍ മന്ത്രി നോട്ടന്‍ പറഞ്ഞു.അയര്‍ലണ്ടിലെ ഓരോ ഗ്രാമത്തിലും ഓരോ ഒമ്പത് മിനിറ്റിലും ഒരാള്‍ ജീവനൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നത് അവിശ്വസനീയമെങ്കിലും സത്യമാണ്.ഒമ്പതുമിനിറ്റില്‍ ഒരാള്‍വീതം മരണത്തെ വരവേല്‍ക്കുന്നുവെന്ന വിവരം 2011ല്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.അതിനെ കുറിച്ച് പഠനം അന്ന് മുതല്‍ ആരംഭിക്കുകയും ചെയ്തു.

ഓരോ വര്‍ഷവും 60,000 പേരാണ് സ്വയം മരണത്തെ വരവേല്‍ക്കുന്നതിന്നതിനൊരുങ്ങുതെന്നാണ് ഗവേഷണ പഠനം പുറത്തുകൊണ്ടുവന്ന കണക്ക്. അവിശ്വസനീയമായി തോന്നാമെങ്കിലും ഈ സ്ഥിതി വിവരക്കണക്കുകള്‍ സത്യമാണെന്നാണ് ബോധ്യപ്പെടുന്നത് -മന്ത്രി പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചും ഐറീഷ് ജനതയില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായാണ് വിവരം.ഒരു ലക്ഷത്തില്‍ 200പേര്‍ ആത്മഹത്യ പ്രവണത കാണിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇതു സംബന്ധിച്ച പഠന റിപോര്‍ടില്‍ പറയുന്നു.15 വയസ്സിനു മുകളിലുള്ളവരാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Scroll To Top