Thursday January 19, 2017
Latest Updates

പ്രൊഫ. ടിജെ ജോസഫിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കോതമംഗലം രൂപതയ്‌ക്കെതിരെ പരാതി

പ്രൊഫ. ടിജെ ജോസഫിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കോതമംഗലം രൂപതയ്‌ക്കെതിരെ പരാതി

തൊടുപുഴ: ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രൊഫ. ടിജെ ജോസഫിനെ പുറത്താക്കിയ നടപടിയില്‍ കോതമംഗലം രൂപതയ്‌ക്കെതിരെ പരാതി. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിക്കാതെ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് കോതമംഗലം രൂപതയാണെന്ന് ആരോപിച്ചാണ് പരാതി.

കോതമംഗലം രൂപതയിലെ തന്നെ അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയാണ് പരാതി നല്കിയിരിക്കുന്നത്. മുവാറ്റുപുഴ ഡിവൈ.എസ്.പിക്കും മനുഷ്യാവകാശ കമ്മിഷനുമാണ് പരാതി നല്കിയത്. കോളജ് മാനേജര്‍ മോണ്‍ ഫ്രാന്‍സീസ് ആലപ്പാട്ട്, പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ്, മാനേജ്‌മെന്റ് അഡൈ്വസര്‍ എന്നിവര്‍ക്കെതിരെ സലോമിയുടെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

ടിജെ ജോസഫിനെതിരെ കോതമംഗലം രൂപത പുറത്തിറക്കിയ ഇടയലേഖനം പിന്‍വലിക്കണമെന്നും പരാതിക്കാരനായ ഷാജി ആവശ്യപ്പെട്ടു. സഭയിലെ ചില വൈദികരെയും കോളജ് പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാനാണ് ഇടയലേഖനം ഇറക്കിയതെന്ന് ഷാജി ആരോപിച്ചു. പ്രൊഫ. ടിജെ ജോസഫ് കുറ്റവിമുക്തനായത് കൊണ്ടല്ല മാനുഷിക പരിഗണനയിലാണ് അദ്ദേഹത്തെ തിരികെ എടുത്തതെന്നായിരുന്നു ഇടയലേഖനം.

 

Scroll To Top