Thursday February 23, 2017
Latest Updates

പ്രിയനും ലിസിയും വഴിപിരിയുന്നതെന്തു കൊണ്ട് ?

പ്രിയനും ലിസിയും വഴിപിരിയുന്നതെന്തു കൊണ്ട് ?

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും നടിയും അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് ഉടമയുമായ ലിസിയുംതമ്മിലുള്ള വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നില്‍ അവിഹിത ബന്ധമെന്ന് പ്രചരണം.

അമ്മ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപെടലുകളും അതുവഴി പരിചയപ്പെട്ട ഒരു യുവാവുമായി ലിസിക്ക് ബന്ധമുണ്ടെന്നും വന്ന വാര്‍ത്തകളാണ് ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമായത്രെ.

അതെ സമയം ലിസി 80 കോടി രൂപയുടെ നഷ്ടപരിഹാരം ലിസി പ്രിയനോട് ചോദിച്ചതായാണ് അറിയുന്നത്. പ്രിയന്റെ ഇതുവരെയുള്ള എല്ലാ ബിസിനസും ലിസിയായിരുന്നു നടത്തിപ്പോന്നിരുന്നത്. തന്റെ കഴിവുകള്‍ കൊണ്ടാണ് പ്രിയന് സമ്പത്തുണ്ടായതെന്നും ആ നിലയ്ക്കാണ് അത്രയും നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നാണു ലിസിയുടെ വാദമത്രെ.

ആദ്യം വിവാഹമോചനം ആവശ്യപ്പെട്ട പ്രിയന്‍ ലിസിയുടെ 80 കോടി ആവശ്യം കേട്ട് ഞെട്ടി വിവാഹമോചനത്തില്‍ നിന്നും പിന്മാറിയെങ്കിലും ലിസിയുടെ വീട്ടുകാര്‍ വിവാഹമോചനമേ പറ്റൂ എന്ന നിലപാടിലാണ്. സംഭവത്തില്‍ മോഹന്‍ലാല്‍ ഇടപെട്ടുവെങ്കിലും ലിസി വഴങ്ങിയില്ല എന്നാണ് റിപ്പോര്‍ട്ട്.

എണ്‍പതുകളില്‍ ഏറെ വിവാദം ഉയര്‍ത്തിയ വിവാഹമായിരുന്നു ലിസി – പ്രിയന്‍ വിവാഹംമലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രിയന്റെയും ലിസിയുടേയും വിവാഹം അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു. പ്രണയവിവാഹത്തിന് വീട്ടുകാര്‍ വിസമ്മതിച്ചതോടെ ലിസി ആത്മഹത്യക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.പ്രിയന്റെ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയതോടെ അത് ലിസിയുടെ ശാപമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുശേഷമായിരുന്നു വീട്ടുകാര്‍ സമ്മതംമൂളിയത്.രണ്ടു കുട്ടികള്‍ ആണ് ഇവര്‍ക്കുള്ളത്. മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ഥും .

Scroll To Top