Wednesday January 18, 2017
Latest Updates

പ്രിയദര്‍ശന്‍ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പട്ടികയില്‍

പ്രിയദര്‍ശന്‍ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പട്ടികയില്‍

പ്രിയദര്‍ശന്റെ ‘ഒപ്പം’ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ അദ്ദേഹത്തിന്റെ ‘സില സമയങ്ങളില്‍’ എന്ന തമിഴ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പട്ടികയുടെ അവസാനലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നു. എയ്ഡ്സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ‘സില സമയങ്ങളില്‍.’

അവാര്‍ഡിനു പരിഗണിക്കുന്ന പത്തു ചിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം കൂടിയാണ് ‘സില സമയങ്ങളില്‍’. ഈ പത്തുചിത്രങ്ങളില്‍നിന്ന് അഞ്ചെണ്ണം മാത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഇടംനേടുക. ഈ ചിത്രങ്ങള്‍ ഗ്ലോബല്‍ പ്രീമിയര്‍ ആയി ഗോള്‍ഡന്‍ ഗ്ലോബില്‍ പ്രദര്‍ശിപ്പിക്കും.

ബെവര്‍ലി ഹില്‍സില്‍ ഒക്ടോബര്‍ ആറിന് വൈകിട്ട് ഏഴു മണിക്കാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്രടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.

Scroll To Top