Wednesday May 24, 2017
Latest Updates

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും വേര്‍പിരിയുന്നു. ലിസി ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി.  നിയമപരമായി വേര്‍പിരിയാന്‍ തീരുമാനിച്ചതായി ലിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഏറെ നാളായി ലിസിയും പ്രിയദര്‍ശനും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.

24 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചാണ് താരദമ്പതികള്‍ വഴി പിരിയുന്നത്. 80 കളില്‍ തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന് ലിസിയും പ്രിയദര്‍ശനും തമ്മില്‍ പ്രണയ വിവാഹമായിരുന്നു. പ്രിയദര്‍ശന്റെ വീട്ടില്‍ നിന്നുള്ള രൂക്ഷമായ എതിര്‍പ്പിനെ മറികടന്നാണ് ഇരുവരും വിവാഹം കഴിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇവര്‍
വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സുഹൃത്തുക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വിവാഹ മോചന തീരുമാനത്തില്‍ നിന്ന് പിന്‍തിരിയുകയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണ് ലിസി. ഇതുമായി ബന്ധപ്പെട്ട ചില അഭിപ്രായ ഭിന്നതകളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Scroll To Top