Tuesday January 17, 2017
Latest Updates

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു

കോട്ടയം: എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ കൂട്ടുകാരായ രണ്ട് പേര്‍ അറസ്റ്റിലായി. എരുമേലി കാരശേരി സ്വദേശി രാജന്‍കുട്ടി, പുഞ്ചവയല്‍ സ്വദേശി ബിജിന്‍ ലാല്‍ എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരു കൂട്ടുകാരനും ഒളിവിലാണ് ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അസിസ്ഥാനത്ത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികള്‍ കുടുങ്ങിയത്.

Scroll To Top