Saturday September 23, 2017
Latest Updates

പ്രസിഡണ്ട് പദവി ; മൈക്കിള്‍ ഹിഗ്ഗിന്‍സിന്റെ രണ്ടാമൂഴത്തിന് ഭീഷണി, ബദല്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്ന് സ്വതന്ത്ര സഖ്യം

പ്രസിഡണ്ട് പദവി ; മൈക്കിള്‍ ഹിഗ്ഗിന്‍സിന്റെ രണ്ടാമൂഴത്തിന് ഭീഷണി, ബദല്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്ന് സ്വതന്ത്ര സഖ്യം

ഡബ്ലിന്‍ : അയര്‍ലണ്ട് പ്രസിഡണ്ട് പദത്തില്‍ ഒരു വട്ടം കൂടി തുടരുന്നത് മൈക്കിള്‍ ഹിഗ്ഗിന്‍സിന് തടസ്സമായേക്കും.ഇദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനെതിരെ സ്വതന്ത്ര ടിഡിമാരും സെനറ്റര്‍മാരും രംഗത്തുവന്നതോടെയാണ് ഇത്.ഇദ്ദേഹത്തിന് രണ്ടാമൂഴം അനുവദിക്കുന്നതിന് എതിര്‍പ്പില്ലെന്ന നിലയില്‍ പ്രധാനമന്ത്രി ലിയോ വരദ്കറും പ്രതികരിച്ചിരുന്നു.ഇതിനിടയിലാണ് നിലവിലുള്ള പ്രസിഡണ്ടിനെതിരെ നിലപാടെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്നാണ് ഒരു വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

ഒരു മന്ത്രിസഭാംഗം കൂടിയാണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്ന സംഗതിയുമുണ്ട്. പ്രസിഡണ്ടാകാന്‍ അനുയോജ്യരായ സ്ഥാനാര്‍ഥികള്‍ സമീപിക്കണമെന്ന് സൂപ്പര്‍ ജൂനിയര്‍ മന്ത്രി ഫിനിയന്‍ മക് ഗ്രാത്ത് പറഞ്ഞു.ഡബ്ലിന്‍ സെന്‍ട്രല്‍ ടിഡിയുടെ ഈ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ ഹിഗ്ഗിന്‍സ് തനിക്കൊരു രണ്ടാമൂഴം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നതും ശ്രദ്ധേയമായി.ഫെന ഗെല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി ലിയോവരദ്കര്‍ പറഞ്ഞു.

സ്വതന്ത്ര സഖ്യം പാര്‍ട്ടിരഹിതനായ ഒരാളെ സ്ഥാനാര്‍ഥിയാക്കുമെന്ന് മന്ത്രി മക്ഗ്രാത്ത് പറഞ്ഞു.രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതിന് 20 ടിഡിമാരുടെയോ സെനഡിന്റെയോ പിന്തുണ വേണമെന്നാണ് വ്യവസ്ഥ.

‘ഒരു തുറന്ന മല്‍സരം വരണമെന്നാണ് ആഗ്രഹിക്കുന്നത്.ആളുകള്‍ക്ക് നിലപാടെടുക്കാന്‍ അവസരമുണ്ടാകട്ടെ.പ്രസിഡണ്ട് പദവിക്ക് തികച്ചും അര്‍ഹരായ ഒട്ടേറെ ആളുകളുണ്ട്.അവര്‍ക്ക് ഇതിന് താല്‍പ്പര്യവുമുണ്ട്. രാഷ്ട്രീയത്തിനതീതനായ ഒരാള്‍,ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത ഒരാള്‍, ആ പദവിയിലെത്തണമെന്നാണ് അതിശക്തിയായി ആഗ്രഹിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഒട്ടേറെ സ്ഥാനാര്‍ഥികളുണ്ടായിരുന്നു. അവരിലൊരാള്‍,രാജ്യത്തിനു വേണ്ടപ്പെട്ട,പുരോഗമനപരവും യാഥാര്‍ഥ്യബോധത്തോടു കൂടിയതുമായ ആശയങ്ങള്‍ കൈമുതലാക്കിയ ആള്‍ അതാരായാലും അദ്ദേഹത്തിനായിരിക്കും ഞങ്ങളുടെ പിന്തുണ മക് ഗ്രാത്ത് വെളിപ്പെടുത്തി.
2018 ഒക്ടോബറിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടത്.

Scroll To Top