Tuesday May 30, 2017
Latest Updates

പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

ഡബ്ലിന്‍: സ്ലൈഗോയില്‍ പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി മരിച്ച സംഭവത്തില്‍
അന്വേഷണം ആരംഭിച്ചു. ധാര കിവ്‌ലെഹാന്‍ എന്ന 29 കാരിയാണ് മരിച്ചത്. 2010
സെപ്റ്റംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധാര സ്ലൈഗോ റീജണല്‍
ആശുപത്രിയില്‍ വച്ചാണ് പ്രസവിച്ചത്. തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം
ഇവരുടെ ആരോഗ്യനില വഷളാകുകയും ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ
ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ റോയല്‍ വിക്ടോറിയ
ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു.

മരണവുമായി ബന്ധപ്പെട്ട് ധാരയെ പരിചരിച്ച ആശുപത്രി ജീവനക്കാരുടെ മൊഴി
എടുത്തുകൊണ്ടിരിക്കുകയാണ്. സ്ലൈഗോ ആശുപത്രിയില്‍ ധാരയെ ചികിത്സിച്ച 12
ക്ലിനിക്കല്‍ ജീവനക്കാരില്‍ 4 പേര്‍ മാത്രമേ ഇതുവരെ മൊഴി നല്‍കാന്‍
തയ്യാറായിട്ടുള്ളൂ എന്ന് ധാരയ്ക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ പറഞ്ഞു.
ഡോക്ടര്‍മാരും മിഡ്വൈഫ് ജീവനക്കാരും ഉള്‍പ്പെടെ ധാരയെ പരിചരിച്ച 12
ജീവനക്കാരില്‍ നിന്നും മൊഴി എടുക്കണമെന്ന് സോളിസിറ്റര്‍ ആവശ്യപ്പെട്ടു.
കൂടാതെ റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ ധാരയെ പരിചരിച്ച ജീവനക്കാരില്‍ നിന്നും മൊഴി എടുക്കണമെന്ന് സോളിസിറ്റര്‍ ആവശ്യപ്പെട്ടു.

എച്ച്എസ്ഇ കഴിഞ്ഞ വര്‍ഷം ധാരയുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷത്തോളം യൂറോ നഷ്ടപരിഹാരംനല്‍കിയിരുന്നു. 2002 ല്‍ ലണ്ടനില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ എത്തിയ ധാര ഐറിഷ്പൗരനായ കിവ്‌ലെഹാനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ലീഷാമില്‍ താമസിച്ചു വരികയായിരുന്നു. അയര്‍ലണ്ടില്‍ വച്ച് ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണമടഞ്ഞ സവിത ഹാലപ്പനവറിന്റെ മരണവുമായി ഈ സംഭവത്തിനു സാമ്യമുണ്ടെന്ന് ധാരയുടെ ബന്ധുക്കള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന വിധം ഉചിതമായ അന്വേഷണം വേണമെന്ന് ധാരയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

Scroll To Top