Monday October 15, 2018
Latest Updates

പ്രശ്‌നങ്ങള്‍ക്ക് മര്‍മ്മമറിഞ്ഞു ചികിത്സിക്കാന്‍ അയര്‍ലണ്ട് :സമസ്ത മേഖലകളിലും പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുകയാണെന്ന് സൂചന നല്‍കി പ്രധാനമന്ത്രി ലിയോ വരദ്കര്‍

പ്രശ്‌നങ്ങള്‍ക്ക് മര്‍മ്മമറിഞ്ഞു ചികിത്സിക്കാന്‍ അയര്‍ലണ്ട് :സമസ്ത മേഖലകളിലും പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുകയാണെന്ന് സൂചന നല്‍കി പ്രധാനമന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍ :രാജ്യത്തിന്റെ ആരോഗ്യ സേവന രംഗമുള്‍പ്പെടെ സമസ്ത മേഖലകളിലും പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുകയാണെന്ന് സൂചന നല്‍കി പ്രധാനമന്ത്രി ലിയോ വരദ്കര്‍.മദ്യപാനമൊരു ഗുരുതരപ്രശ്നമായി വളര്‍ന്നുവെന്നും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ നിലവിലെ ചികില്‍സാ സംവിധാനം അപര്യാപ്തമാണെന്നുമുള്ള ധാരണ സര്‍ക്കാരിന് കൈവന്നുവെന്നാണ് പ്രധാനമന്ത്രി നല്‍കുന്ന സൂചന.

കൗണ്ടി കാവനിലെ ബല്ലികോണലില്‍ സ്ലീവ് റസ്സല്‍ ഹോട്ടലില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ഫിന ഗേല്‍ അംഗങ്ങളുമായി ചോദ്യോത്തരവേളയില്‍ സംസാരിക്കവെയാണ് അയര്‍ലണ്ടിന് മര്‍മ്മമറിഞ്ഞുള്ള ചികില്‍സകള്‍ ഒഴിവാക്കാനാവില്ലെന്ന സൂചന അദ്ദേഹം നല്‍കിയത്.

അയര്‍ലണ്ടിലെ കുറ്റകൃത്യങ്ങള്‍, റോഡപകടങ്ങള്‍, കുട്ടികളെ ചൂഷണം ചെയ്യല്‍, ഗാര്‍ഹിക പീഡനം എന്നിവയ്ക്കെല്ലാം പിന്നില്‍ മദ്യമാണ്.അതൊരു വലിയ പ്രശ്നമാണ്.അയര്‍ലണ്ടിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങളാണ് മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതെന്ന വിമര്‍ശനം ഏറെ ശക്തമാണ്.ഇത് പരിശോധിക്കേണ്ടതാണ്.വരദ്കര്‍ പറഞ്ഞു.

ക്രിസ്മസ് കാലത്തെ ആല്‍ക്കഹോള്‍ ഉപയോഗത്തിന്റെ അളവ് കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് വരദ്കര്‍ പറഞ്ഞു.മദ്യം ഒരു സാമൂഹ്യപ്രശ്നമാണെന്ന് വാദിച്ച അദ്ദേഹം, പൊതുജനാരോഗ്യം (ആല്‍ക്കഹോള്‍) ബില്‍ വര്‍ഷാവസാനത്തോടെ നടപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ആഥന്റിയില്‍ ആപ്പിള്‍ ഡാറ്റാ സെന്റര്‍ വരുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് മൂന്ന് പ്രധാന നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആസൂത്രണ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയെന്നതാണ് ആദ്യ ഗവണ്‍മെന്റ് നടപടി.ഡാറ്റാ സെന്ററുകളുമായി ബന്ധപ്പെട്ട പുതിയ ദേശീയ നയത്തിന്റെ വികസനമാണ് രണ്ടാമത്തെ നടപടി. ഇത് കോടതിയുടെ പരിഗണനയില്‍ വന്നിട്ടുണ്ട്.മൂന്നാമതായി, കോടതി നടപടികള്‍ വേഗത്തിലാക്കുന്നതാണ്.ഇതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ റിട്ട.ഹൈക്കോടതി ജഡ്ജി പീറ്റര്‍ കെല്ലിയെ നിയോഗിച്ചിട്ടുണ്ട്.’നമ്മുടെ സ്വന്തം ആസൂത്രണ പ്രക്രിയയില്‍ ഉണ്ടാകുന്ന കാലതാമസം മൂലം അയര്‍ലണ്ടിന് പ്രധാനപ്പെട്ട പ്രോജക്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്ന് വരദ്കര്‍ വ്യക്തമാക്കി.

ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ക്ക് നിയമ സഹായം നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കുന്നതിന് നീതിന്യായ മന്ത്രി ചാര്‍ലി ഫ്ളാനെഗന്‍ പുതിയ പ്രോജക്ട് നടപ്പാക്കുമെന്ന് വരദ്കര്‍ പറഞ്ഞു.മുതിര്‍ന്നവര്‍ക്കായുള്ള ഫെയര്‍ ഡിയല്‍ പദ്ധതി മികച്ചതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിന്റെ സൈനിക നിഷ്പക്ഷ നിലപാടുകള്‍ നിലനിര്‍ത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വരദ്കര്‍ പറഞ്ഞു.കൂടുതല്‍ പ്രതിരോധ സഹകരണത്തിനായി യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2017 അവസാനത്തോടെ ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും.

ലിംഗാധിഷ്ഠിത വിഭജനം പരിഹരിക്കുന്നതിനു സ്ത്രീപുരുഷ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യമേഖലയിലെ തൊഴിലുടമകളെ നിര്‍ബന്ധിപ്പിക്കുന്ന നിയമങ്ങള്‍ ഗവണ്‍മെന്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top