Tuesday February 21, 2017
Latest Updates

പ്രശസ്ത ചിത്രകാരന്‍ എംവി ദേവന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ എംവി ദേവന്‍ അന്തരിച്ചു

കൊച്ചി:പ്രശസ്ത ചിത്രകാരന്‍ എം വി ദേവന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. സംസ്ഥാന ലളിതകലാ അക്കാദമിയുടെ മുന് അധ്യക്ഷനാണ്. കേരളത്തില്‍ ആധുനിക ചിത്രകല പ്രചരിപ്പിച്ചവരില്‍ പ്രമുഖനായ എംവി ദേവന്‍ ശില്‍പ്പിയും എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. വാസ്തുഷില്പ്പ രംഗത്ത് ലാറി ബേക്കറുടെ ആശയങ്ങള്‍ പിന്തുടര്‍ന്ന അദ്ദേഹം മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തിലാണ് ദേവന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946ല്‍ മദ്രാസില്‍ നിന്നാണ് അദ്ദേഹം ചിത്രകല അഭ്യസിച്ചത്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൌധരി, കെ.സി.എസ്. പണിക്കര്‍ തുടങ്ങിയവരുടെ കീഴിലാണ് അദ്ദേഹം ചിത്രകല അഭ്യസിച്ചത്.

Scroll To Top