Sunday February 26, 2017
Latest Updates

പ്രവാസി മലയാളികളുടെ കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

പ്രവാസി മലയാളികളുടെ കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

കുവൈറ്റില്‍ രണ്ടു മലയാളികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. രണ്ട് സൗദികളും രണ്ട് ബിദൂനികളും ഒരു ജോര്‍ദാനി പൌരനുമാണ് അറസ്റ്റിലായത്. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ ചെന്ന പോലീസ് സംഘം പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നു എന്നാണു സൂചന. പ്രാദേശിക അറബ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് എന്നാല്‍. പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അക്രമികള്‍ അന്വേഷകര്‍ക്കെതിരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സായുധസേനയുടെ സഹായത്തോടെ വീടുവളഞ്ഞ ശേഷം പ്രതികളെന്ന് സംശയിക്കുകയായിരുന്നു. സുലൈബിയയിലെ ഒരു വീട്ടില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മയക്കുമരുന്നും തോക്കും കണ്ടെടുത്തതായും അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളെ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം കുളത്തൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് തങ്ങള്‍, കോഴിക്കോട് സ്വദേശി ശാര്‍ങ്ധരന്‍ എന്നിവര്‍ കവര്‍ച്ചക്കാരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Scroll To Top