Tuesday February 28, 2017
Latest Updates

പ്രവാസികള്‍ക്ക് മന്ത്രിയെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം

പ്രവാസികള്‍ക്ക് മന്ത്രിയെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ പ്രവാസികാര്യ മന്ത്രി വേണമെന്ന് ആവശ്യമുയരുന്നു. പ്രവാസി മലയാളികളുടെ സംഘടനയായ ഫൊക്കാസയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രിയെ വേണമെന്ന് ആവശ്യപ്പെട്ട് ഫൊക്കാസ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കി. വിദേശത്ത് 25 ദശലക്ഷം പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രത്യേക മന്ത്രിസ്ഥാനം അനുവദിക്കണമെന്നാണ് ആവശ്യം.

പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. നിലവില്‍ വിദേശകാര്യ വകുപ്പിന് കീഴിലാണ് പ്രവാസികാര്യ വകുപ്പും ഉള്‍പ്പെടുന്നത്. ഇതോടെ പ്രവാസികാര്യ മന്ത്രി ഇല്ലാതായി. വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജിനാണ് പ്രവാസികാര്യ വകുപ്പിന്റെ കൂടി ചുമതല നല്‍കിയിരിക്കുന്നത്.

എന്നാല്‍ വിദേശകാര്യ വകുപ്പില്‍ തന്നെ മതിയായ ജോലിത്തിരക്ക് ഉള്ളതിനാല്‍ മന്ത്രിക്ക് പ്രവാസികാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പ്രവാസികാര്യ വകുപ്പിനായി മാത്രം ഒരു മന്ത്രിയെ അനുവദിക്കണമെന്നും ഫൊക്കാസ ആവശ്യപ്പെട്ടു. രണ്ടാം യുപിഎ സര്‍ക്കാരില്‍ വയലാര്‍ രവിയായിരുന്നു പ്രവാസികാര്യ മന്ത്രി

Scroll To Top