Friday May 26, 2017
Latest Updates

പ്രവാസികള്‍ക്ക് ഇ വോട്ട്; ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും

പ്രവാസികള്‍ക്ക് ഇ വോട്ട്; ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി ഇ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തുടങ്ങുന്ന പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചേക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വെള്ളിയാഴ്ച സമാപിക്കും.

പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി നിലപാട് ആരഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ വോട്ട് ഉള്‍പ്പെടെ മൂന്ന് നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇ വോട്ട്, പ്രോക്‌സി വോട്ടിംഗ്, എംബസിയിലെ വോട്ടിംഗ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്.

ഈ നിര്‍ദ്ദേശങ്ങളോട് കേന്ദ്ര സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിച്ചു. കേരളത്തിലെ പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള അവസരം രണ്ടാം ദിവസം ലഭിക്കും. സംസ്ഥാനങ്ങളുടെ നിക്ഷേപ സാധ്യതയെ കുറിച്ചുള്ള സെഷന്‍ വെള്ളിയാഴ്ച നടക്കും. ഇതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.

Scroll To Top