Monday May 29, 2017
Latest Updates

പ്രവാസികള്‍ക്കായി സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രത്യേക ഭവന വായ്പ പദ്ധതി; തിരിച്ചടവ് 20 വര്‍ഷം വരെ

പ്രവാസികള്‍ക്കായി സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രത്യേക ഭവന വായ്പ പദ്ധതി; തിരിച്ചടവ് 20 വര്‍ഷം വരെ

പ്രവാസികള്‍ക്കായി സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രത്യേക ഭവന വായ്പ പദ്ധതി. പ്രവാസികള്‍ക്ക് പുറമെ ബിസിനസുകാര്‍, കര്‍ഷകര്‍, പെന്‍ഷനേഴ്‌സ് അല്ലെങ്കില്‍ മുതിര്‍ന്ന പൌരന്‍മാര്‍, നെസ്റ്റ് ജനറേഷന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഭവന വായ്പ നല്‍കുന്നത്. ഭവന വായ്പകള്‍, വാഹന വായ്പകള്‍, കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയുടെ സൌത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം ആസ്ഥാനമായി റീട്ടെയില്‍ ഹബ് ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ ബില്‍ഡര്‍മാരുമായും ബാങ്ക് കരാറിലായിട്ടുണ്ട് . ഭവന വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും സൌത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. ഭവന വായ്കളുടെ തിരിച്ചടയ്ക്കല്‍ കാലാവധി സ്ഥിര താമസക്കാര്‍ക്കു 30 വര്‍ഷവും പ്രവാസികള്‍ 20 വര്‍ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

ലോണുകള്‍ അടിസ്ഥാന നിരക്കിലായിരിക്കും പലിശ ഈടാക്കുക. നെസ്റ്റ് ജനറേഷന്‍ വിഭാഗത്തില്‍ ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് ശമ്പളത്തിന്റെ 75 ഇരട്ടി വരെയും ലോണ്‍ അനുവദിക്കും.

Scroll To Top