Sunday July 22, 2018
Latest Updates

പ്രവാസികള്‍ക്കായി റെക്കോര്‍ഡ് തുക വകയിരുത്തി തോമസ് ഐസക്ക്, പ്രവാസി ക്ഷേമത്തിന് 80 കോടി; കിഫ്ബി ഫണ്ടിനു ബോണ്ടുകള്‍; പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍

പ്രവാസികള്‍ക്കായി റെക്കോര്‍ഡ് തുക വകയിരുത്തി തോമസ് ഐസക്ക്, പ്രവാസി ക്ഷേമത്തിന് 80 കോടി;  കിഫ്ബി ഫണ്ടിനു ബോണ്ടുകള്‍; പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍

തിരുവനന്തപുരം: എക്കാലത്തെയും റെക്കോര്‍ഡ് തുകയാണു പ്രവാസി ക്ഷേമത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയത്. പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപയാണു പ്രഖ്യാപിച്ചത്. പ്രവാസികള്‍ക്കായി കിഫ്ബിയിലുടെ മസാല ബോണ്ട് ഇറക്കും. കെഎസ്എഫ്ഇയുടെ പ്രത്യേക എന്‍ആര്‍ഐ ചിട്ടി മാര്‍ച്ച് ഏപ്രില്‍ കാലയളവില്‍ ആരംഭിക്കും. ചിട്ടിക്ക് പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കാനും പദ്ധതിയുണ്ട്. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ എന്‍ആര്‍ഐകളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്.

ലോക മലയാളികളെ ആകെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്കു കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാനും പദ്ധതിയുള്ളതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കുമെന്നു കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. നടപ്പാക്കാത്ത ആ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.

Scroll To Top