Sunday December 17, 2017
Latest Updates

പ്രവാസികളുടെ കുട്ടികള്‍ക്കായി മലയാളം മിഷന്‍  കഥ,കവിത,പ്രബന്ധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു 

പ്രവാസികളുടെ കുട്ടികള്‍ക്കായി മലയാളം മിഷന്‍  കഥ,കവിത,പ്രബന്ധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു 

തിരുവനന്തപുരം : ലോക കേരള സഭയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ കുട്ടികള്‍ക്കായി മലയാളം മിഷന്‍ കഥ,കവിത,പ്രബന്ധ മല്‍സരങ്ങള്‍ നടത്തുന്നു.

ഡിസംബര്‍ എട്ടിനുള്ളില്‍ mmlokakeralasabha@gmail.com-ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മല്‍സരങ്ങളില്‍ പങ്കെടുക്കാനാകൂ.നിശ്ചിതഫോറത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.ജനുവരി 12,13 തീയതികളിലാണ് മല്‍സരങ്ങള്‍.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും,പടിഞ്ഞാറന്‍ ഏഷ്യ,ഏഷ്യയിലെ ഇതര രാജ്യങ്ങള്‍,യൂറോപ്പും അമേരിക്കന്‍ വന്‍കരകളും,ഇതര ലോകരാജ്യങ്ങളും പ്രദേശങ്ങളും,അകം കേരളം(പ്രവാസി ബന്ധുക്കളായ കുട്ടികളായിരിക്കും മല്‍സരാര്‍ഥികള്‍) എന്നിങ്ങനെ ആറ് (റീജിയണുകള്‍) മേഖലകളായാണ് മല്‍സരങ്ങള്‍ നടത്തുന്നത്.അയര്‍ലണ്ടിലെ കുട്ടികള്‍ പങ്കെടുക്കേണ്ടത് യൂറോപ്പും അമേരിക്കന്‍ വന്‍കരകള്‍ എന്ന വിഭാഗത്തിലാണ്.

ജൂനിയര്‍ (എട്ടുമുതല്‍ 12വയസ്സുവരെ)സീനിയര്‍(12മുതല്‍ 18വരെ) വിഭാഗങ്ങളിലായിരിക്കും മല്‍സരങ്ങള്‍.രചനകള്‍ നേരിട്ട് mmlokakeralasabha@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയക്കാം.

മേഖലാ തലം,ആഗോളതലം എന്നിങ്ങനെ രണ്ട് തലത്തിലായിരിക്കും മല്‍സരങ്ങള്‍.മേഖലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരെയാണ് ആഗോളതലത്തില്‍ പരിഗണിക്കുന്നത്.

പ്രബന്ധരചനയുടെ വിഷയം കേരളത്തിന്റെ കഴിഞ്ഞ 60 വര്‍ഷങ്ങളുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് അറിയിച്ചു.

Scroll To Top