Tuesday November 13, 2018
Latest Updates

പ്രളയത്തിന്റെ ബാക്കി പത്രം :ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടു പോകുന്നു

പ്രളയത്തിന്റെ ബാക്കി പത്രം :ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടു പോകുന്നു

പെരുമ്പാവൂര്‍ :ദുരന്ത മുഖം വിട്ട് ആയിരകണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടുപോകുന്നു.

ബംഗാള്‍, ഒഡീഷാ, ആസാം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് തങ്ങളുടെ സ്വന്തം നാടുകളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ട്രയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇവരെല്ലാവരും പ്രളയക്കെടുതിയില്‍ ശേഷിച്ച ജീവിതം മാത്രം കയ്യില്‍ പിടിച്ചാണ് നില്പ്. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടമായ ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും പണമില്ല.മിക്കയിടങ്ങളിലും കടകളും തുറക്കാത്തത് കൊണ്ട് പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കാനും ആവുന്നില്ല. അതു കൊണ്ട് തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ ഇങ്ങനെ യാത്ര ചെയ്താല്‍ വഴിയില്‍ വെച്ച് ഇറക്കി വിടുമോ എന്ന ഭയം ഇവര്‍ക്കുണ്ട്. അതു കൊണ്ട് തന്നെ ഇവരെ ടിക്കറ്റ് പരിശോധനയില്ലാതെ നാടുകളിലേക്ക് എത്തിക്കാനുള്ള സൗകര്യം റെയില്‍വേ ചെയ്യേണ്ടതാണ്.

അതേസമയം സകലതും നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനുകളിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളോട് ടിക്കറ്റെടുക്കണമെന്ന് റെയില്‍വേആവശ്യപ്പെടുന്നുണ്ട്.

കേരളത്തില്‍ പലയിടങ്ങളില്‍ നിന്നായി രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പോക്കറ്റടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എല്ലാവരും കിടപ്പാടമുള്‍പ്പെടെ സകലതും നഷ്ടപ്പെട്ടവരാണ്. കേരളത്തിലുള്ള അഞ്ചു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ മൂന്ന് ലക്ഷത്തോളം പേര്‍ തിരികെ പോവുകയാണ്. ഇവര്‍ കൂടുതലുള്ള ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായതോടെ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസം 2000ഓളം പേര്‍ പോയി. ഇന്ന് രണ്ട് ട്രെയിനുകളിലായി 6000 പേര്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്.

ഒറീസ തൊഴില്‍ വകുപ്പുമായും മമത ബാനര്‍ജ്ജിയുമായും സംസാരിച്ച് ഇവരുടെ അവസ്ഥ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ യാത്രയുടെ കാര്യത്തില്‍ കേന്ദ്രം ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇവര്‍ക്ക് പോകാന്‍ മാത്രമായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുകയോ ടിക്കറ്റ് പരിശോഢന പൂര്‍ണ്ണമായും ഒഴിവാക്കുകയോ ആണ് ചെയ്യാന്‍ കഴിയുന്ന മാര്‍ഗ്ഗം

Scroll To Top