Saturday September 23, 2017
Latest Updates

സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപികയ്ക്ക് തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നിയമനം

സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപികയ്ക്ക് തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നിയമനം

തിരുവനന്തപുരം: പൊതുവേദിയില്‍ മന്ത്രിയെ വിമര്‍ശിച്ചു എന്നാരോപിച്ച് സ്ഥലം മാറ്റപ്പെട്ട കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയായ കെ കെ ഊര്‍മിളാ ദേവിയെ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്ക് സ്ഥലം മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഊര്‍മിള ദേവി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.

നേരത്തെ അധ്യാപികയെ നഗരത്തിന് പുറത്തുള്ള ആറ്റിങ്ങലിലെ അയിലം സ്‌കൂളിലേക്കാണ് സ്ഥലം മാറ്റിയത്. ഈ നടപടി വിവാദമാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ അധ്യാപികയ്‌ക്കെതിരായ അച്ചടക്ക നടപടി ലഘൂകരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടിയാലോചിച്ചാണ് ശിക്ഷ നടപടി ലഘൂകരിക്കാന്‍ തീരുമാനിച്ചത്.

Scroll To Top