Friday November 24, 2017
Latest Updates

പ്രധാനമന്ത്രി വരദ്കറുടെ മാതാപിതാക്കളുമായുള്ള റേഡിയോ അഭിമുഖം ആര്‍ടിഇ റദ്ദാക്കി

പ്രധാനമന്ത്രി വരദ്കറുടെ മാതാപിതാക്കളുമായുള്ള റേഡിയോ അഭിമുഖം ആര്‍ടിഇ റദ്ദാക്കി

ഡബ്ലിന്‍ : പ്രധാനമന്ത്രി ലിയോ വരദ്കറുടെ മാതാപിതാക്കളുടെ റേഡിയോ ഇന്റര്‍വ്യൂ ആര്‍ടിഇ അതിന്റെ വെബ്സൈറ്റില്‍ നിന്നും നീക്കി.നിര്‍ബന്ധിച്ച് അഭിപ്രായം പറയിക്കുന്നത് പുറത്തായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് അഭിമുഖം നീക്കിയതത്രേ.മീഡിയകള്‍ക്കനുകൂലമായി അഭിപ്രായം പറയാന്‍ അമ്മ മിറിയം വരേദ്കറെ നിര്‍ബന്ധിക്കുന്ന ഒരാളുടെ ശബ്ദം അഭിമുഖത്തിനിടെ കേട്ടതോടെയാണ് നടപടിക്ക് തീരുമാനിച്ചത്.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ അഭിമുഖം നടന്നത്.അതിന്റെ എഡിറ്റഡ് രൂപം പ്രക്ഷേപണം ചെയ്തു. ഇന്റര്‍വ്യൂവിന്റെ പൂര്‍ണരൂപം ഓണ്‍ലൈന്‍ ആര്‍ടിഇ പ്ലയറില്‍ സൂക്ഷിച്ചിരുന്നു.

മാധ്യമങ്ങള്‍ മകനോട് മോശമായാണോ പെരുമാറിയതെന്ന് മിറിയത്തോട് ആര്‍ടി ഇയുടെ കോണോര്‍ മക് മോറോ ചോദിക്കുന്നു.ഇല്ല,ഇല്ല. എന്ന് മറുപടി ലഭിക്കുന്നു.’നന്നായാണ് അവര്‍ ഇടപെട്ടതെന്നാണ് കരുതുന്നത്.ചിലപ്പോഴൊക്കെ അത് മോശമായെന്നും വിചാരിക്കുന്നു’ എന്നും മറുപടി തുടര്‍ന്നു.

അപ്പോള്‍ തിരിച്ചറിയാനാകാത്ത പുരുഷ ശബ്ദം ഇടപെടുന്നു.അതൊന്നു കൂടി പറയാമോയെന്നു മിറിയത്തോട് ചോദിക്കുന്നു. നിങ്ങള്‍ക്കെന്താണ് എന്നെക്കൊണ്ട് പറയിക്കേണ്ടത്.മീഡിയാകളെല്ലാം മനോഹരമാണെന്നാണോയെന്ന് മിറിയം തിരിച്ചു ചോദിക്കുന്നതും കേള്‍ക്കാം.

മീഡിയ വളരെ നന്നായാണ് പെരുമാറിയതെന്ന് പറയാമോ,അതല്ലെങ്കില്‍ നന്നായി മീഡിയകളെ മാനേജ് ചെയ്തിരുന്നുവെന്ന് പറയാമോ എന്നും പുരുഷശബ്ദം ചോദിക്കുന്നു.ഒടുവില്‍ മിറിയം അയാള്‍ ആവശ്യപ്പെട്ട രീതിയില്‍ മാറ്റിപ്പറയുന്നതും കേള്‍ക്കാം.സംഭവം പുറത്തായതോടെ ഇന്റര്‍വ്യു ഡിലീറ്റ് ചെയ്തു. എന്നാല്‍ ആരാണ് ഇന്റര്‍വ്യൂവിനിടെ ‘ഇന്റര്‍വ്യു’ നടത്തിയതെന്നു വെളിപ്പെടുത്താന്‍ ആര്‍ടിഇ വക്താവ് തയ്യാറായില്ല.

Scroll To Top