Friday August 18, 2017
Latest Updates

പ്രധാനമന്ത്രി ലിയോവരദ്കര്‍ ആദ്യ വീഡിയോ സന്ദേശം പുറത്തുവിട്ടു

പ്രധാനമന്ത്രി ലിയോവരദ്കര്‍ ആദ്യ വീഡിയോ സന്ദേശം പുറത്തുവിട്ടു

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോവരദ്കര്‍ തന്റെ ആദ്യ വാരാന്ത്യ വീഡിയോ സന്ദേശം പുറത്തുവിട്ടു. നൂതനമായ ആശയമാണെങ്കില്‍ക്കൂടിയും സാങ്കേതിക പ്രശ്നങ്ങളില്‍പ്പെട്ടും പുതിയ പ്രഖ്യാപനങ്ങളുടെ പോരായ്മകളാലും ആദ്യ വീഡിയോ ദൃശ്യം പാളിയെന്നാണ് റിപോര്‍ട്.

ലിയോ വരദ്കര്‍ ഇരുന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാല്‍ റൂമിലെ മുഴക്കം മൂലം പ്രധാനമന്ത്രിയുടെ ശബ്ദം തീരെ ശ്രദ്ധേയമായില്ല. മാത്രമല്ല പുതുമയുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലാതെയും പോയി.ഒട്ടേറെയാളുകള്‍ ഇതിന്റെ ഗുണനിലവാരത്തെ വിമര്‍ശിച്ചു രംഗത്തുവന്നുകഴിഞ്ഞു.

വീഡിയോ ദൃശ്യത്തോടനുബന്ധിച്ച് പുറത്തുവിട്ട ഇമെയിലില്‍ വരദ്കര്‍ തന്നെയാണ് തന്റെ പുതിയ വീഡിയോ സംരംഭത്തെക്കുറിച്ചു പറയുന്നത്.”എഴുതി നല്‍കുകയെന്ന പരമ്പരാഗത രീതിയെ ഞാന്‍ തിരുത്തുകയാണ്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്.നിങ്ങള്‍ക്ക് പ്രധാനമന്ത്രിയായ എന്നെ മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്നു ഞാന്‍ കരുതുന്നു” .
എല്ലാവര്‍ക്കും നല്ലൊരു വാരാന്ത്യം ആശംസിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഓണ്‍ ലൈന്‍ ‘ഹാസ്യ കലാകാരന്മാര്‍’ യു ട്യൂബില്‍ വരദ്കറുടെ വീഡിയോയെ നന്നായി കൈകാര്യം ചെയ്തെന്നാണ് റിപോര്‍ട്ട്.

Scroll To Top