Monday October 15, 2018
Latest Updates

പ്രധാനമന്ത്രിയാകാന്‍ ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്‍

പ്രധാനമന്ത്രിയാകാന്‍ ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്‍

ഡബ്ലിന്‍ :ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്‍.ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തെരേസ മെയുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നേടിയതുമുതല്‍ തെരേസ മെയ്ക്കെതിരെ കടുത്ത വിമര്‍ശന ശരങ്ങളുമായി മാധ്യമങ്ങളില്‍ നിറയുകയാണ് ലേബര്‍പാര്‍ടിയുടെ 68കാരനായ ഈ നേതാവ്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു യുകെയെ പുറത്തെത്തിക്കുമെന്ന പ്രതിജ്ഞ പാലിക്കാനാകാത്തതിന്റെ നിരാശയിലാണ് ഈ പാര്‍ടി നേതാവ്.ക്വീന്‍സ് സ്പീച്ചിനെ എതിര്‍ക്കാനും അതുവഴി ഭരണത്തെ അട്ടിമറിക്കാനും കഴിയുമെന്നു ലേബര്‍ പാര്‍ടി ലീഡര്‍ കരുതുന്നു.
ബ്രക്സിറ്റ് ഉറപ്പാക്കുമെന്ന് ലേബര്‍ ഈ പാര്‍ടി ലീഡര്‍ ആണയിടുന്നു.ജോബ്സ് ഫസ്റ്റ് ബ്രക്സിറ്റിന്റെ ഭാഗമായി നിന്നു കൊണ്ട് ഉടമ്പടികളെ ലളിതമാക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു.

‘ഈ വര്‍ഷമോ അടുത്ത വര്‍ഷമോ പൊതു തിരഞ്ഞെടുപ്പു കൂടി വരും.ഈ അസ്ഥിര ഏര്‍പ്പാടുകളുമായി തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.ഞങ്ങള്‍ മുന്നോട്ടുവെച്ച അജണ്ടയ്ക്ക് ജനങ്ങളില്‍ വലിയ സ്വീകര്യതയാണ് ലഭിച്ചത്. അതിനാല്‍ അതു തന്നെ മുന്നില്‍വച്ച് പുതിയ ഇലക്ഷനെ നേരിടാന്‍ ഒരു സങ്കോചവുമില്ല’

‘ഒരാളില്‍ നിന്നും 22 ഡോളര്‍ വീതം സമാഹരിച്ച് ഇലക്ഷനുള്ള ഫണ്ട് ഇപ്പോള്‍ത്തന്നെ റഡിയാക്കിയാക്കിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഏതു നിമിഷവും ഞങ്ങള്‍ തിരഞ്ഞെടുപ്പിന് തയ്യാറാണ്.ഇക്കാര്യത്തില്‍ വലിയ വാശിയിലാണ് .ഞാന്‍ ഇപ്പോഴും ചെറുപ്പവുമാണ്.’
യുകെയെ ഏക വിപണിയാക്കുന്നതിനായി പൊരുതില്ലെന്ന് അദ്ദേഹം പറഞ്ഞു.ഏക വിപണിയെന്നത് യൂറോപ്യന്‍ യൂണിയന്റെ ആവശ്യമായിരുന്നു.ഇപ്പോഴതിന്റെ ആവശ്യമില്ല. കാരണം നമ്മള്‍ അതില്‍ അംഗല്ലാതായി.

എന്നാല്‍ ആത്യന്തികമായി നമ്മള്‍ യുറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്റെയും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെയും ഭാഗമായി നിലകൊള്ളും.യുദ്ധശേഷം നമ്മള്‍ നേടിയെടുത്ത നിര്‍ണായകമായ ഈ നേട്ടത്തില്‍ നിന്നും നമ്മള്‍ അകന്നുപോകില്ലെന്നു കോര്‍ബിന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ നിയമത്തെ ബ്രിട്ടീഷ് നിയമമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് തേരേസ മെയ് പ്ലാന്‍ ചെയ്ത ഗ്രേറ്റ് റീപ്പീല്‍ ബില്‍ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ചരിത്രത്തിന്റെ ഭാഗമായെന്ന് അദ്ദേഹം പരിഹസിച്ചു.രണ്ടു മൂന്നാഴ്ചയ്ക്കുള്ളില്‍ വളരെ വ്യത്യസ്തമായ ചിലത് സംഭവിക്കും.

താരീഫ് ഫ്രീ യൂറോപ്യന്‍ മാര്‍ക്കറ്റ് എന്ന ആശയം ഞങ്ങള്‍ മുന്നോട്ടുവെയ്ക്കും.ശേഷം അതിനായി നിയമവും കൊണ്ടുവരും. തനിക്ക് ഇപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രിയാകാമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.പാര്‍ടിയിലെ മുഖ്യന്മാര്‍ മുന്‍നിരയില്‍ത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുകള്‍ വീഴ്ത്താനുള്ള കോറബിന്റെ കഴിവിനെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് പാര്‍ടിയിലെ നല്ലൊരു ശതമാനം എംപിമാരും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്.അതേസമയം,ലേബര്‍ സര്‍ക്കാരിനാവശ്യമായ ‘നമ്പരി’ല്ലെന്ന് കോര്‍ബിന്‍ വിശ്വസ്തരായ ക്യംപെയിന്‍ ഫോര്‍ സോഷ്യലിസ്റ്റ്സ് (സിഎഫ്എസ്) ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്..

Scroll To Top