Wednesday August 16, 2017
Latest Updates

പ്രധാനമന്ത്രിമാരൊന്നിച്ച് ഓടിയാല്‍….ഫീനിക്സ് പാര്‍ക്കില്‍ കാനഡ-അയര്‍ലണ്ട് പ്രധാനമന്ത്രിമാരുടെ ഓട്ടം

പ്രധാനമന്ത്രിമാരൊന്നിച്ച് ഓടിയാല്‍….ഫീനിക്സ് പാര്‍ക്കില്‍ കാനഡ-അയര്‍ലണ്ട് പ്രധാനമന്ത്രിമാരുടെ ഓട്ടം

ഡബ്ലിന്‍ : ഓടുന്നത് വളരെ നല്ലതാണ്,രണ്ട് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരൊന്നിച്ച് ഓടിയാലോ.പറയാനില്ലല്ലോ അല്ലേ.കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യുവിന്റെയും പ്രധാനമന്ത്രി ലിയോ വരദ്കറുടെയും ഫീനിക്സ് പാര്‍ക്കിലെ സായാഹ്ന സവാരി ആഘോമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഡബ്ലിനിലെ ഈ മനോഹര ഭൂമി കാണാനും അവിടെ പദസ്പര്‍ശത്തിനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രുഡ്യുവിന്റെ ഇതു സംബന്ധിച്ച കമന്റ്.
മുന്‍ പ്രധാനമന്ത്രി എണ്‍ഡ കെന്നിയുടെ കാനഡാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ട്രുഡ്യു അയര്‍ലണ്ടില്‍ എത്തിയത്.ഡയ്ലിലെ ഔദ്യോഗിക പരിപാടികള്‍ക്കു ശേഷമാണ് ഇവരുവരും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫീനിക്സ് പാര്‍ക്കിലെത്തിയത്.
കുടിയേറ്റത്തെ വളരെ പോസിറ്റീവായാണ് കാണുന്നതെന്ന് നേരത്തെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ട്രുഡ്യു പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് ബിസിനസ്സുകളുടെ റീ-ലൊക്കെഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്.നിര്‍ണായക ശക്തികളായ അയര്‍ലണ്ടിനും കാനഡയ്ക്കും ഒട്ടേറെ സാധ്യതകളുണ്ട്. ബ്രക്സിറ്റ് പണം കൊണ്ടുവരുമെന്നാണ് ഇരു രാജ്യങ്ങളും കണക്കുകൂട്ടുന്നത്.
യൂറോപ്യന്‍ യൂണിയനുമായുള്ള സിഇടിഎ ഉടമ്പടിയും മുഖ്യ ചര്‍ച്ചാ കേന്ദ്രമായി.ഈ ഉടമ്പടി ഇനിയും പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല.ഏഴുവര്‍ഷമെടുത്തു കൂടിയാലോചനകള്‍ക്കായി.രാജ്യത്തിനെതിരെ കേസ് കൊടുക്കാന്‍ കമ്പനികള്‍ക്കുള്ള അവകാശം, ജോലിക്കാരുടെ അവകാശങ്ങള്‍ തുടങ്ങിയവയിലൊക്കെ അഭിപ്രായ വ്യത്യാസം ഇപ്പോഴും നില നില്‍ക്കുന്നതായും ട്രുഡ്യു പറഞ്ഞു.പുരോഗമനപരമായ ഉടമ്പടിയായാണ് സിഇടിഎയെ കാണുന്നതെന്ന് ലിയോവരദ്കര്‍ പറഞ്ഞു.
കനേഡിയന്‍ സോക്സുമണിഞ്ഞാണ് രാവിലെ മീറ്റിംഗില്‍ ലിയോ വരദ്കറെത്തിയത്. പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് നല്‍കിയതാണ് സോക്സെന്നു ട്രുഡ്യുവിനോട് വെളിപ്പെടുത്തിയ വരദ്കര്‍ തന്റെ സോക്സ് കാണിച്ചുകൊടുക്കാനും മടിച്ചില്ല.

Scroll To Top