Friday May 26, 2017
Latest Updates

പ്രതിഷേധം ഫലം കാണുന്നു. വീണ്ടും ജലനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന്റെ പുതിയനിര്‍ദ്ദേശം,നാലു പേര്‍ക്ക് 200 യൂറോ ! 

പ്രതിഷേധം ഫലം കാണുന്നു. വീണ്ടും ജലനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന്റെ പുതിയനിര്‍ദ്ദേശം,നാലു പേര്‍ക്ക് 200 യൂറോ ! 

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള പ്രതിഷേധം ഫലം കാണുന്നു. വീണ്ടും ജലനിരക്ക് കുറയ്ക്കുമെന്ന് ഉപ പ്രധാനമന്ത്രിയുടെ അനൗപചാരികപ്രഖ്യാപനം ഇന്നലെ ഉണ്ടായത് ഐറിഷ് പാര്‍ലിമെന്റില്‍ വെച്ചായിരുന്നു..

പ്രായപൂര്‍ത്തിയായ 4 അംഗങ്ങള്‍ ഉള്ള ഒരു വീട് ജലനിരക്ക് വര്‍ഷത്തില്‍ 200 യൂറോ അടച്ചാല്‍ മതിയെന്നാണ് ജോണ്‍ ബര്‍ട്ടന്റെ പുതിയ നിര്‍ദ്ദേശം.ഇനി ഈനിര്‍ദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിക്കേണ്ടതുണ്ട്.ഇന്നലെ പാര്‍ലിമെന്റില്‍ മന്ത്രി നടത്തിയത് അനൗപചാരിക പ്രഖ്യാപനമാണെന്ന് പിന്നിട് പത്രകുറിപ്പില്‍ കൂടി അറിയിക്കുകയായിരുന്നു.ജല നിരക്ക് ഇതിലും കുറഞ്ഞേക്കുമെന്നോ പേരിനുമാത്രം ചെറിയ ഒരു തുകയിലെയ്ക്ക് താഴ്ത്തിയെക്കുമെന്നും ഭരണകക്ഷി നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്

100 യൂറോ വെല്‍ഫെയര്‍ പാക്കേജ്, അല്ലെങ്കില്‍ ജലനിരക്കില്‍ പ്രഖ്യാപിക്കാനിരിക്കുന്ന നികുതി ഇളവ് ഉള്‍പ്പെടെയാണ് പുതിയ നിരക്ക് എന്ന് ഉപപ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. രണ്ട് മുതിര്‍ന്ന അംഗങ്ങളും പ്രായപൂര്‍ത്തിയായ കൌമാരക്കാരും അടങ്ങുന്ന കുടുംബങ്ങള്‍ക്ക് ജലനിരക്ക്എത്രയാകുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉപപ്രധാനമന്ത്രി.

സോഷ്യലിസ്റ്റ് ടിഡി ജോ ഹിഗ്ഗിന്‍സിന്റെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം നിര്‍ദ്ദേശം ജോണ് ബര്‍ട്ടന്റെ വ്യക്തിപരമായനിര്‍ദ്ദേശമാണെന്നു ജലനിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ച് എക്കണോമിക് മാനെജ്‌മെന്റ് കൌണ്‍സില്‍ കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജോണ് ബര്‍ട്ടന്റെ വക്താവ് അറിയിച്ചു.

Scroll To Top