Tuesday February 28, 2017
Latest Updates

പ്രതാപം നശിച്ച് ആര്‍ക്കും വേണ്ടാതെ അംബാസഡര്‍

പ്രതാപം നശിച്ച് ആര്‍ക്കും വേണ്ടാതെ അംബാസഡര്‍

ണ്ട് വലിയ പ്രതാപം ഒക്കെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ക്ഷയിച്ചു എന്ന് ചില തറവാടുകളെക്കുറിച്ച് പറയാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയിലാണ് ഇന്ന് അംബാസഡര്‍ കാറും. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ അംബാസഡര്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായിരിക്കുകയാണ്. പുതുപുത്തന്‍ എസ് യു വികള്‍ നിരത്തില്‍ ഇറങ്ങിത്തുടങ്ങിയതോടെ അംബാസഡറിന് ആവശ്യക്കാര്‍ കുറഞ്ഞു. ആവശ്യക്കാര്‍ കുറഞ്ഞതോടെ വണ്ടിയുടെ ഉല്‍പ്പാദനവും കുറഞ്ഞു.

ഇപ്പോള്‍ പ്രതിമാസം നൂറു കാറുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആവശ്യക്കാര്‍ കുറഞ്ഞതും ഫണ്ട് കുറഞ്ഞതും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചു. നേരത്തെ പ്രതിമാസം 700 മുതല്‍ 800 വരെ കാറുകള്‍ നിര്‍മ്മിച്ചിരുന്ന  സ്ഥാനത്താണ് ഇപ്പോള്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞത്. ഇപ്പോള്‍ പ്രതിമാസം എട്ടു കോടി രൂപ വരെ നഷ്ടം സഹിച്ചാണ് അംബാസഡര്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പുതിയ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്തിയാല്‍ ഉല്‍പ്പാദനം കൂട്ടി പഴയ പ്രതാപത്തിലേക്ക്  തിരിച്ചു വരാന്‍ സാധിക്കുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നു.

Scroll To Top