Monday November 20, 2017
Latest Updates

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ;ജനുവരിയില്‍ റിലീസ് ചെയ്യും

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ;ജനുവരിയില്‍ റിലീസ് ചെയ്യും

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

സംവിധായകന്‍ ജീത്തു ജോസഫും പ്രണവ് മോഹന്‍ലാലും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകും എന്നാണ് വിശ്വാസവും പ്രാര്‍ത്ഥനയുമെന്ന് ജീത്തു ജോസഫ് ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

Scroll To Top