Tuesday January 17, 2017
Latest Updates

പ്രണയം നടിച്ച് ഫോട്ടോ എടുത്ത് ഭീഷണി; പാലായില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പ്രണയം നടിച്ച് ഫോട്ടോ എടുത്ത് ഭീഷണി; പാലായില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കോട്ടയം: മൊബൈലില്‍ എടുത്ത ഫോട്ടോ കാണിച്ച് അയല്‍വാസിയായ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാല രാമപുരത്താണ് സംഭവം. മേതിരി ഇളങ്കാവുമറ്റത്തില്‍ രാജന്റെ മകള്‍ രേഷ്മയാണ്  ആത്മഹത്യ ചെയ്തത്. അയല്‍വാസിയായ യുവാവ് പ്രേമം നടിച്ച് പകര്‍ത്തിയ ഫോട്ടോ കാട്ടി രേഷ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം പത്തിനാണ് പെണ്കുട്ടി ആത്മഹത്യ ചെയ്തത്. നേരത്തെ ഇയാളുടെ ഭീഷണിയെക്കുറിച്ച് രേഷ്മ വീട്ടില് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ഭീഷണി ആവര്‍ത്തിച്ചതോടെ മാനസിക സമ്മര്‍ദ്ദത്തിലായ രേഷ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പ്രണയ വഞ്ചനയില്‍ കുരുക്കി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തിയ പെണ്‍കുട്ടികളില്‍ നിന്ന് ഇയാള്‍ പണവും സ്വര്‍ണ്ണവും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നതായും ആരോപണമുണ്ട്. മരിച്ച രേഷ്മയുടെ കയ്യില്‍ നിന്നും ഈ യുവാവ് ആഭരണങ്ങളും പണവും വാങ്ങിയതായി പരാതിയുണ്ട്.

Scroll To Top