Friday January 19, 2018
Latest Updates

പ്രകൃതിയുടെ കലിയടങ്ങുന്നില്ല; ബ്രിയാനും,ഒഫേലിയയ്ക്കും പിന്നാലെ അയര്‍ലണ്ട്  തീരത്തേക്ക് കൂടുതല്‍ കൊടുംങ്കാറ്റുകള്‍ 

പ്രകൃതിയുടെ കലിയടങ്ങുന്നില്ല; ബ്രിയാനും,ഒഫേലിയയ്ക്കും പിന്നാലെ അയര്‍ലണ്ട്  തീരത്തേക്ക് കൂടുതല്‍ കൊടുംങ്കാറ്റുകള്‍ 

ഡബ്ലിന്‍: ഒഫേലിയയും ബ്രിയാനുംകൊണ്ട് പ്രകൃതിയുടെ കലിയടങ്ങുന്നില്ല. 13 ശക്തമായ കാറ്റുകള്‍കൂടി അയര്‍ലണ്ടില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബ്രിയാന്റെയും ഒഫേലിയയുടെയും ദുരിതങ്ങളില്‍നിന്നു ജനം കരകയറിവരുന്നതിനിടെയാണ് പുതിയ പ്രവചനങ്ങള്‍.

120 കിലോമീറ്റ് വരെ വേഗമുള്ള 13 പേരിട്ട കാറ്റുകള്‍ തീരത്തെത്തുമെന്ന് അക്യുവെതര്‍ പ്രചിക്കുന്നു. അയ്ലീനും ബ്രിയാനും പിന്നാലെ കരോലിന്‍, ഡൈലാന്‍, എലീനര്‍, ഫിയോണ്‍, ജോര്‍ജിന, ഹെക്ടര്‍, ലോനാ, ജയിംസ്, കാരന്‍, ലാറി, മേവ് എന്നിവയേയും പ്രതീക്ഷിക്കാം. ധ്രുവവായു, ഒഫേലിയ സൃഷ്ടിച്ച ഉഷ്ണമേഖലാ കാറ്റ്, ഭൂമിക്കു വളരെ ഉയരത്തില്‍ക്കൂടി വീശുന്ന ജെറ്റ് സ്ട്രീമുകള്‍ കടലില്‍ കൂട്ടിമുട്ടുന്നത് തുടങ്ങിയതാണ് അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന കാറ്റുകള്‍ക്ക് കാരണം.

” അറ്റ്‌ലാന്റിക് സമുദ്രമാണ് ഈ കാറ്റുകളുടെയെല്ലാം പ്രഭവകേന്ദ്രം. ശരത്കാലത്ത് ധ്രുവങ്ങളിലെയും ഉഷ്ണമേഖലയിലെയും കാലാവസ്ഥയിലുള്ള വലിയ അന്തരമാണ് കാറ്റുകള്‍ക്ക് കാരണമാകുക”- കാലവസ്ഥാ നിരീക്ഷകന്‍ ക്രെയ്ഗ് സ്‌നെല്‍ പറയുന്നു.

ബ്രിയാന്‍ കൊണ്ടുവന്ന മഴ രാജ്യത്ത് പലയിടത്തും വെള്ളപ്പൊക്കത്തിനു കാരണമായി. ഇന്നലെ രാജ്യമെമ്പാടും അന്തരീക്ഷം പ്രസന്നമായിരിരുന്നു,ഇന്ന് 14ഡിഗ്രി മുതല്‍ 17ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന ചൂട് പ്രവചിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വീണ്ടും മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.

Scroll To Top