Thursday February 22, 2018
Latest Updates

പോളിയോ ഭീതിയില്‍ എച്ച് എസ് ഇ ,പോസ്റ്റ് പോളിയോ സിന്‍ഡ്രം പ്രകടമാക്കുന്നതില്‍ അയര്‍ലണ്ടിലെ ഇന്ത്യാക്കാരും,നൈജീരിയക്കാരും മുമ്പില്‍ 

പോളിയോ ഭീതിയില്‍ എച്ച് എസ് ഇ ,പോസ്റ്റ് പോളിയോ സിന്‍ഡ്രം പ്രകടമാക്കുന്നതില്‍ അയര്‍ലണ്ടിലെ ഇന്ത്യാക്കാരും,നൈജീരിയക്കാരും മുമ്പില്‍ 

ഡബ്ലിന്‍:പോളിയോ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയത് 30 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രോഗസൂചനകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍.ഒരിക്കല്‍ പോളിയോ ബാധയില്‍ നിന്ന് ചികിത്സ മുഖേനെ രക്ഷപ്പെട്ടവരാണ് പോസ്റ്റ് പോളിയോ സിന്‍ഡ്രം എന്നറിയപ്പെടുന്ന രോഗ ലക്ഷണങ്ങളുമായി വീണ്ടും അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നത്.ബൂമോണ്ട് ആശുപത്രിയില്‍ മാത്രം മാസത്തില്‍ മൂന്ന് രോഗികളെങ്കിലും ചികിത്സയ്ക്കായി എത്തുന്നുവെന്നാണ് എച്ച് എസ് ഇ യുടെ കണ്ടെത്തല്‍. നൈജീരിയ,ഇന്ത്യ,പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള  അയര്‍ലണ്ടിന് പുറത്തു നിന്ന് ഇവിടെയെത്തി താമസയ്ക്കുന്നവരാണ് രോഗബാധിതരില്‍ അധികവും.

അയര്‍ലണ്ടില്‍ അവസാനമായി പോളിയോ രേഖപ്പെടുത്തപ്പെട്ടത് 1984 ലാണ് . എന്നാല്‍, രോഗത്തെ അതിജീവിച്ചവരില്‍ ഭൂരിഭാഗവും പോസ്റ്റ് – പോളോ സിന്‍ഡ്രോം കാരണം വീണ്ടും ചികിത്സക്ക് വിധേയരാകുന്നുണ്ട്. പേശീ വേദന, ബലക്കുറവ് , ക്ഷീണം, ശ്വാസതടസം , തണുത്ത കാലാവസ്ഥയില്‍ കടുത്ത ബുദ്ധിമുട്ട് എന്നിവയാണ് പോസ്റ്റ് – പോളോ സിന്‍ഡ്രോം ബാധിച്ചവരുടെ രോഗലക്ഷണങ്ങള്‍. ഊന്നുവടിയുടെ സഹായത്തോടെയെ ക്രമേണ നടക്കാന്‍ പോലും ആവുമെന്ന സ്ഥിതിയിലേയ്ക്ക് ക്രമേണ ഇവരെത്തിയിയേക്കാം.

പോളിയോ അതിജീവിച്ചവരില്‍ 7,000 ത്തോളം രോഗികള്‍ ഇത്തരത്തില്‍ പോസ്റ്റ് – പോളോ സിന്‍ഡ്രോം മൂലം അയര്‍ലണ്ടിലുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്ത്, അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കഠിനമാണ്
കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍ 800 ഓളം രോഗികള്‍ പോസ്റ്റ് പോളിയോ ക്ലിനിക്കിന് ചികിത്സക്കായി എത്തിയിട്ടുണ്ടെന്നു ബൂമോണ്ടിലെ പ്രമുഖ ന്യൂറോളജിസ്‌റ് ഡോ,ഒര്‍ലാ ഹാര്‍ഡിമാന്‍ പറയുന്നു.

പോളിയോ അതിജീവിച്ചവര്‍ക്കു സഹായവും പിന്തുണയും നല്‍കുന്നതിനായി പോസ്റ്റ് പോളിയോ സപ്പോര്‍ട്ട് ഗ്രൂപ്പ് (പിപിഎസ്) എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. 1993 ല്‍ സ്ഥാപിതമായ ഈ സംഘടനക്കു രാജ്യത്ത് ഉടനീളം 22 സോഷ്യല്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകളുണ്ട്, 930 ആളുകള്‍ ഇതില്‍ അംഗങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്നു.

ഫിസിയോ തെറാപ്പി, ഹീറ്റിങ് തെറാപ്പി എന്നിവയാണ് പോസ്റ്റ് – പോളോ സിന്‍ഡ്രോം ബാധിച്ച രോഗികള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള ചികിത്സ രീതി. എന്നാല്‍ ഇതിന്റെ ചിലവുകള്‍ പല രോഗികള്‍ക്കും താങ്ങാനാകുന്നതിനേക്കാള്‍ കൂടുതലാണ്. പ്രത്യേകിച്ചും തണുപ്പുകാലത്തു രോഗികള്‍ക്ക് തുടര്‍ച്ചയായി ഹീറ്റിങ് തെറാപ്പി നല്‍കേണ്ടതായിട്ടു വരും. ഇത്തരത്തില്‍ ക്ലേശിക്കുന്നവര്‍ക്കു ധനസഹായത്തിനായി പോസ്റ്റ് പോളിയോ സപ്പോര്‍ട്ട് ഗ്രൂപ്പ് വഴി നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് വഴി പോളിയോ രോഗബാധയെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ലോകവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ കാരണം പോളിയോ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top