Wednesday April 26, 2017
Latest Updates

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടുകാരിയെ കാണാന്‍ എത്തിയ 11 കാരിയെ പോലീസുകാരന്‍ പീഡിപ്പിച്ചു

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടുകാരിയെ കാണാന്‍ എത്തിയ 11 കാരിയെ പോലീസുകാരന്‍ പീഡിപ്പിച്ചു

തൃശൂര്‍: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടുകാരിയെ കാണാന്‍ എത്തിയ 11 കാരിയെ പോലീസുകാരന്‍ പീഡിപ്പിച്ചു. കമ്പ്യൂട്ടര്‍ കാണിക്കാമെന്ന് പറഞ്ഞു അകത്ത് കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് ഓടിയ പെണ്‍കുട്ടി വീട്ടില്‍ വിവരം ധരിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂരാണ് സംഭവം. കൊടുങ്ങല്ലൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സീനിയര്‍ സിപിഒ മേത്തല കാരേടത്ത് സുധാകരന്‍ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇയാള്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇയാള്‍ കീഴടങ്ങിയത്. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ സുകുമാരന്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ഇയാളെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 20 നാണ് സംഭവം നടന്നത്.

Scroll To Top