Tuesday September 26, 2017
Latest Updates

പോലിസുകാരടക്കം ഏഴായിരം പേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു 

പോലിസുകാരടക്കം ഏഴായിരം പേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു 

തുര്‍ക്കി :അടിയന്തരാവസ്ഥക്കിടെ സൈനികരും പോലിസുകാരുമടക്കം 7563പേരെ തുര്‍ക്കി ഭരണകൂടം സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനഡോലുവാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.2303പോലിസുകാരുള്‍പ്പടെ 7348പേരെ പിരിച്ചുവിട്ടതായി നേരത്തേ ഹുറിയത്ത് ഡെയ്ലി റിപോര്‍ട് ചെയ്തിരുന്നു.

പ്രസിഡണ്ട് റീസെപ് ടായിപ്പ് എര്‍ഡോഗനില്‍ നിന്നും ഭരണം പിടിച്ചെടുക്കാനുള്ള പട്ടാള നീക്കത്തിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് പിരിച്ചുവിടല്‍ അറിയിപ്പ് വന്നത്.ഭരണകൂടം ഇതിനകം 50000പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.100000പേരെ പറഞ്ഞവിടുകയോ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുമുണ്ട്

Scroll To Top