Tuesday January 24, 2017
Latest Updates

പോര്‍ട്ട് ലീഷില്‍ ശനിയാഴ്ച്ച വചനശുശ്രൂഷയും ഉപവാസ പ്രാര്‍ഥനയും

പോര്‍ട്ട് ലീഷില്‍ ശനിയാഴ്ച്ച വചനശുശ്രൂഷയും ഉപവാസ പ്രാര്‍ഥനയും

പോര്‍ട്ട് ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 5.00 വരെ പോര്‍ട്ട് ലീഷിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും ഉണ്‍ടായിരിക്കും. ശുശ്രൂഷകള്‍ക്ക് ഫാ .അലക്‌സ് കൊച്ചാട്ട് ,ഫാ .ടോമി എന്നീ വൈദികരുടെ നേതൃത്വം ഉണ്ടായിരിക്കും.

കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്‍ടായിരിക്കുന്നതാണ്.

.നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

അയര്‍ലണ്‍ടിലെ എല്ലാ വിശ്വാസികളെയും ശുശ്രൂഷകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോമോന്‍: 0879191532, 0899677080
സില്‍ജു: 0863408825, 0879458915
മോനച്ചന്‍ : 0877553271
ജ്യോതിഷ്: 0871384122
പ്രതീപ് : 0873159728

Scroll To Top