Wednesday April 26, 2017
Latest Updates

പോര്‍ട്ട്‌ലീഷിലേക്ക് ജനപ്രവാഹം

പോര്‍ട്ട്‌ലീഷിലേക്ക് ജനപ്രവാഹം

പോര്‍ട്ട് ലീഷ് : പ്ലവിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പോര്‍ട്ട്‌ലീഷിലേക്ക് ജനപ്രവാഹം. മത്സരത്തിനായി സജ്ജമാക്കിയിട്ടുള്ള 800 ഏക്കര്‍ വിസ്തൃതിയുള്ള റാത്തെനിസ്‌ക്കയിലെ വേദിയിലേയ്ക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മത്സര വേദിയിലേക്ക് ആയിരകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഗതാഗത തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലാണ് കൂടുതല്‍ ആളുകള്‍ പോര്‍ട്ട്‌ലീഷിലേക്ക് എത്തുന്നത്. 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്ലഗിംഗ് ഫെസ്റ്റിവലില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരത്തിനുള്ള ട്രാക്ടറുകളും മാറ്റ് മെഷീനറികളും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് സംഘാടകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ തോതില്‍ മഴ ഉണ്ടായെങ്കിലും മത്സരത്തിന് കാലാവസ്ഥ അനുകൂലമായിരിക്കുമെന്ന് മെറ്റ് എറാന്‍ പ്രവചിച്ചു. ഇന്നലെയാണ് പ്ലഗിംഗ് ഫെസ്റ്റിവല്‍ തുടങ്ങിയത്. പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗിന്‍സ് മത്സരം ഉദ്ഘാടനം ചെയ്തു. എണ്‍പത്തിമൂന്നാമത് പ്ലഗിംഗ് ചാമ്പ്യന്‍ഷിപ്പാണ് ഈ വര്‍ഷം നടക്കുന്

Scroll To Top