Thursday November 23, 2017
Latest Updates

 പോപ് ഗായകന് പക്വതയില്ലെന്ന് ചൈന  ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്

 പോപ് ഗായകന് പക്വതയില്ലെന്ന് ചൈന  ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്

ബെയ്ജിംഗ് :വിഖ്യാത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്.’പ്രായപൂര്‍ത്തിയുടെ വിവേകം ‘ ആയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനത്തിനും പ്രോഗ്രാം അവതരിപ്പിക്കുന്നതിനും ബീബറിനെ വിലക്കിയത്.2013ല്‍ ഇദ്ദേഹത്തിന്റെ ചൈന സന്ദര്‍ശനം വിവാദമായിരുന്നു.ചെറിയ ചക്രങ്ങളില്‍ നിലയുറപ്പിച്ച ബോര്‍ഡുമായി ബെയ്ജിംഗിലും വന്‍മതിലുമെല്ലാമെത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ചൈനീസ് നടപടിയെന്നാണ് സൂചന.

കാനഡയുടെ വിവാദ നായകന് ഇങ്ങോട്ടേയ്ക്ക് സ്വാഗതമില്ലെന്ന് ബെയ്ജിംഗ് കള്‍ച്ചറല്‍ ബ്യൂറോ അറിയിച്ചു.വാക്കുകളിലും പ്രവവൃത്തികളിലും പക്വതയും പാകതയും ആര്‍ജിച്ച ശേഷം പൊതുസമ്മതനായ ഗായകനായി മാറുമ്പോള്‍ മാത്രമേ ചൈന അദ്ദേഹത്തെ സ്വീകരിക്കുകയുള്ളുവെന്നും വക്താവ് പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ചതിനും നശീകരണ പ്രവണതകള്‍ക്കും ബീബറിനെ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു.ചൈന പ്രായത്തില്‍ ‘കൊച്ചാക്കി’യെങ്കിലും പ്രായം 23 കഴിഞ്ഞു വിവാദ നായകന് …

Scroll To Top