Sunday October 21, 2018
Latest Updates

പോപ്പ് ഫ്രാന്‍സിസിന്റെ അയര്‍ലണ്ട് സന്ദര്‍ശനം; 2000 കലാപ്രവര്‍ത്തകര്‍ അണിനിരക്കും

പോപ്പ് ഫ്രാന്‍സിസിന്റെ അയര്‍ലണ്ട് സന്ദര്‍ശനം; 2000 കലാപ്രവര്‍ത്തകര്‍ അണിനിരക്കും

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തമാസം 25, 26 തീയതികളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുമ്പോള്‍ ക്രോക് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ പാപ്പയോടൊപ്പം അണിനിരക്കാന്‍ രണ്ടായിരത്തോളം കലാപ്രവര്‍ത്തകരും.

പ്രസിദ്ധ കണ്‍ട്രി ഗായകരായ ഡാനിയല്‍ ഒഡൊണേലും നഥാന്‍ കാര്‍ട്ടറുമടക്കമുള്ള സംഗീതജ്ഞരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. കത്തോലിക്ക സഭ എല്ലാ മൂന്നു വര്‍ഷവും കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ലോക കുടുംബ സംഗമത്തിനായാണ് പോപ് ഫ്രാന്‍സിസ് അയര്‍ലണ്ടിലെത്തുന്നത്.

ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കിലാണ് രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ആദ്യ ദിന സം?ഗമം നടക്കുക.കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും എത്തുന്ന ആയിരങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം ഏഴുപത്തി അയ്യായിരത്തോളം പേരാണ് ആദ്യ ദിന പരിപാടിയില്‍ പങ്കെടുക്കുക.

രണ്ടാം ദിവസം നോക്കിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്ന പാപ്പാ അന്ന് ഉച്ചകഴിഞ്ഞ് ഫിനിക്‌സ് പാര്‍ക്കില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.അഞ്ചു ലക്ഷത്തിലധികം പേര്‍ ഫീനിക്‌സ് പാര്‍ക്കിലെത്തും.

റിവര്‍ഡാന്‍സ് ട്രൂപ്പ്, പ്രസിദ്ധ ഐറിഷ് ബാന്‍ഡായ ചീഫ്‌റ്റെയ്ന്‍സിന്റെ പാഡി മോളോണി, ക്ലന്നാഡിന്ഡറെ മോയ ബ്രെണ്ണന്‍ തുടങ്ങി അയര്‍ലണ്ടില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ള കലാപ്രവര്‍ത്തകര്‍ പരിപാടികള്‍ അവതരിപ്പിക്കും.കലാപരിപാടികള്‍ കാണാന്‍ ജനങ്ങള്‍ക്കിടയില്‍ ഇരിക്കാനാണ് ആഗ്രഹമെന്നും വേദിയില്‍ ഇരിക്കേണ്ട എന്നും പോപ് അറിയിച്ചതായി പരിപാടിയുടെ സംവിധായകന്‍ റ്യൂവാന്‍ മേഗന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top