Wednesday July 18, 2018
Latest Updates

പൊള്ളുന്ന ചൂടിലേക്ക് ലോകം ….വിമാന യാത്രകള്‍ റദ്ദാക്കി

പൊള്ളുന്ന ചൂടിലേക്ക് ലോകം ….വിമാന യാത്രകള്‍ റദ്ദാക്കി

ഫീനിക്‌സ്: അമേരിക്കയിലെ ഫീനിക്‌സിലും അരിസോണയിലും കൊടും ചൂടിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെന്തുകുന്ന ചൂടുള്ള ,ഫീനിക്‌സ് സിറ്റിയില്‍ ഇന്ന് 49 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

ചൂട് ഇതിലും ഉയരാനാണ് സാധ്യത.ചൂട് കാലാവസ്ഥയെ തുടര്‍ന്ന് വിമാനം റദ്ദ് ചെയ്യുന്നത് ഫീനിക്‌സില്‍ ഇതാദ്യമല്ല.താപനില 1990ല്‍ 122 ഫാരന്‍ ഹീറ്റിലെത്തിയിരുന്നതായാണ്(50 ഡിഗ്രി സെല്‍ഷ്യസ്) യുഎസ്എയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍.2013ലും ചൂടു ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനം ദിവസം വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു.

ചൂടുള്ള വായുവിന് സാന്ദ്രത കുറവാണ്.ഇത് വിമാനത്തിന്റെ എന്‍ജിനുകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു.പറക്കാന്‍ കഴിയുന്ന ദൂരവും ഉയര്‍ന്നു പറക്കാനുള്ള ശേഷിയും കുറയ്ക്കും.ഇതിനാലാണ് വിമാനങ്ങള്‍ യാത്ര ഒഴിവാക്കുന്നത്.റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ റീ ബുക്കിംഗിനും ക്യാന്‍സലേഷനുമായി എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

യൂറോപ്പിലെ പല രാജ്യങ്ങളിലും താപനില കത്തിക്കയറുകയാണ്.അതേ സമയം താപനില കുതിച്ചുയരുന്നതിനിടയിലും ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പരക്കെ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം വ്യക്തമാക്കുന്നു.രാവിലെ ശക്തമായ മഴയും,ഇടിമിന്നലും രാജ്യത്തുടനീളം പ്രകടമാകും.ഉച്ചകഴിഞ്ഞു അന്തഃരീക്ഷം തെളിയുമെങ്കിലും,നാളെ മുതല്‍ ഒരാഴ്ചത്തേക്ക് മഴ തുടരുക തന്നെ ചെയ്യുമത്രേ.

Scroll To Top