Sunday August 20, 2017
Latest Updates

പൊണ്ണത്തടിയും അര്‍ബുദത്തിന് കാരണമാകുന്നു; പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ ഇത്തരത്തില്‍ രോഗികളാകുന്നു

പൊണ്ണത്തടിയും അര്‍ബുദത്തിന് കാരണമാകുന്നു; പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ ഇത്തരത്തില്‍ രോഗികളാകുന്നു

അമിതവണ്ണവും കാന്‍സര്‍ ബാധയുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ ഗവേഷക വിഭാഗം നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഈ വാദം അവര്‍ മുന്നോട്ടുവെയ്ക്കുന്നത്. ലോകത്ത് ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ അഞ്ച് ലക്ഷത്തോളം ക്യാന്‍സറുകള്‍ക്കും കാരണം പൊണ്ണത്തടിയാണ് എന്നാണ് ലോകാരോഗ്യ സംഘടയുടെ കണ്ടെത്തല്‍.

ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിലെ ഡോ.മെലിന ആര്‍നോള്‍ഡിന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ നടന്നത് പൊണ്ണത്തടിയുള്ളവരില്‍ തന്നെ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.

വികസിത രാജ്യങ്ങളില്‍ സ്ത്രീകളില്‍ 8% പുരുഷന്മാരില്‍ 3% ക്യാന്‍സറിന് കാരണം അമിതഭാരമാണ്. എന്നാല്‍ , വികസ്വര രാജ്യങ്ങളില്‍ ഇത് യഥാക്രമം 1.5%, .3% ആണ്. 2012ല്‍ ക്യാന്‍സര്‍ ബാധിച്ച പുരുഷന്മാരില്‍ 1.9% കാരണമായത് പൊണ്ണത്തടിയാണ്. എന്നാല്‍ സ്ത്രീകളില്‍ ഇത് 5.4% മാത്രമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള സ്തനാര്‍ബുതം, ഗര്‍ഭാശയ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവയെല്ലാം സ്ത്രീകളില്‍ അമിതവണ്ണം ഉള്ളവരില്‍ കൂടുതലായി കാണപ്പെടുന്നു. അതെ സമയം, പുരുഷന്മാരില്‍ കുടലിലെയും കിഡ്‌നിയിലെയും ക്യാന്‍സറാണ് പൊണ്ണത്തടിയുമായി ബന്ധപ്പെട്ടുണ്ടാവുന്നത്.

 

 

Scroll To Top