Friday August 18, 2017
Latest Updates

പൈപ്പ് പൊട്ടല്‍ പുതിയ കഥയല്ല;ഐറീഷ് വാട്ടറും ജനപ്രതിനിധികളും പ്രതീക്ഷിച്ചത് തന്നെ

പൈപ്പ് പൊട്ടല്‍ പുതിയ കഥയല്ല;ഐറീഷ് വാട്ടറും ജനപ്രതിനിധികളും പ്രതീക്ഷിച്ചത് തന്നെ

ഡബ്ലിന്‍ :ദ്രോഗഡ മേഖലയില്‍ പൈപ്പുകള്‍ പൊട്ടി ജലവിതരണം മുടങ്ങിയത് ഇപ്പോഴാണെങ്കിലും ഇതു സംബന്ധിച്ച സൂചനകള്‍ ഐറീഷ് വാട്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെല്ലാം നേരത്തേതന്നെ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍ , യഥാസമയം അറ്കുറ്റപ്പണികള്‍ നടത്താതിരുന്നതാണ് ഇപ്പോഴത്തെ വന്‍ ദുരന്തത്തിന് കാരണമായത്. കഴിഞ്ഞ ജൂണില്‍ തുടങ്ങിയ പൈപ്പു പുനസ്ഥാനജോലികള്‍ എങ്ങുമെത്താതെ നീളുകയാണ്.ഒരു കര്‍ഷകനുമായി കൃഷിഭൂമിക്കുകുറുകെ പൈപ്പ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ആ ജോലി മുടങ്ങിയത്.എന്നാല്‍ പ്രശ്നം പരിഹരിച്ചു മു്ന്നോട്ടുപോകാനുള്ള ഒരു ശ്രമവും ഉണ്ടായില്ല.കൗണ്‍സിലര്‍മാരും ഐറീഷ് വാാട്ടറുമെല്ലാം ഏതു നിമിഷവും പ്രതീക്ഷിച്ച പൈപ്പ് പൊട്ടല്‍ ഇപ്പോഴാണ് സംഭവിച്ചതെന്നുമാത്രം.

ഈ റൂട്ടില്‍ പൈപ്പ് മാറ്റുന്ന ജോലികള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ നടന്നുവരികയാണ്. എന്നാല്‍ അതിനിടെ കൃഷിയിടത്തിനു കുറുകെ പൈപ്പ് കടന്നുപോകുന്നതിനെച്ചൊല്ലി ഒരു കര്‍ഷകനുമായി തര്‍ക്കമുണ്ടായത്.ഈ പ്രശ്നം പരിഹരിച്ച് പൈപ്പ് സ്ഥാപിക്കുന്നത് പുനരാരംഭിക്കാന്‍ യാതോരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല.ഇതു സംബന്ധിച്ച നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അവയൊക്കെ അവഗണിക്കുകയായിരുന്നുവെന്ന് ഫെനെ ഗെല്‍ കൗണ്‍സിലര്‍ പാഡി മീയേഡ് പറഞ്ഞു.ഈ മേഖലയിലെ ആസ്ബസ്റ്റോസ് പൈപ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും അതിനാല്‍ ഉടന്‍ ഈ പ്രശ്നം പരിഹരിച്ച് പൈപ്പുകള്‍ പുനസ്ഥാപിക്കണമെന്നും തന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല.ഇവിടുത്തെ പൈപ്പുകളുടെ സ്ഥിതി എല്ലാവര്‍ക്കും അറിയാമായിരുന്നതാണെന്നും 2011ല്‍ത്തന്നെ അവ മാറ്റി സ്ഥാപിക്കാന്‍ ഡ്രോഗഡ മുനിസിപ്പല്‍ കൗണ്‍സില്‍ പദ്ധതിയിട്ടതാണെന്നും മുന്‍മേയര്‍ പിയോ സ്മിത്ത് വെളിപ്പെടുത്തി.

50 വര്‍ഷത്തിലേറെ പഴക്കമുള്ള പൈപ്പുകളാണ് ഈ മേഖലയില്‍ ഭൂമിക്കിടിയിലുള്ളത്. കാലപ്പഴക്കം മൂലം അതിമര്‍ദ്ദം താങ്ങാന്‍ അവയ്ക്കു കഴിയില്ലെന്ന് വളരെ നേരത്തേ തന്നെ ഐറീഷ് വാട്ടറിനും സൂചന ലഭിച്ചിരുന്നു. അതിനാല്‍ ഡ്രോഹഡ,ഈസ്റ്റ്മീത്ത് ഭാഗത്തേക്കുള്ള ജലവിതരണത്തിന്റെ തോതില്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.പ്രദേശവാസികള്‍ക്ക് പൈപ്പുകള്‍ പൊട്ടിത്തകര്‍ന്നേക്കാമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു.

വെള്ളിയാഴ്ചയുണ്ടായ പൊട്ടല്‍ പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതാണ്. എന്നാല്‍ ഒരു ചോര്‍ച്ചയടക്കുമ്പോള്‍ തൊട്ടടുത്ത പൈപ്പ് സമ്മര്‍ദ്ദത്താല്‍ വീണ്ടും പൊട്ടുകയാണ്. ഇതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും പ്രത്യേക നിര്‍മ്മിത പൈപ്പുകള്‍ കൊണ്ടുവന്ന് വ്യാഴാഴ്ചയോടെ ജലവിതരണം സാധാരണ നിലയിലാക്കാമെന്നാണ് കരുതുന്നതെന്ന് ഐറീഷ് വാട്ടര്‍ വക്താവ് പറഞ്ഞു.
ഈ സംഭവങ്ങളെല്ലാം സ്ഥിരികരിച്ച ഐറീഷ് വാട്ടര്‍ വക്താവ 2016 മുതല്‍ റിപ്പയര്‍ നടന്നുവരികയാണെന്നു പറഞ്ഞു. എന്നാല്‍ ഇതുവരെയും അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യവശാലാണെന്നും വക്താവ് വിശദീകരിച്ചു.

Scroll To Top