Friday August 18, 2017
Latest Updates

പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു,നാവനില്‍ ജലവിതരണം സ്തംഭിച്ചു 

പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു,നാവനില്‍ ജലവിതരണം സ്തംഭിച്ചു 

ഡബ്ലിന്‍ : നൂറുകണക്കിന് ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും പൈപ്പ് പൊട്ടല്‍.കൗണ്ടി മീത്തിലെ നാവന്‍ മേഖലയിലാണ് ഇന്ന് രാവിലെ പൈപ്പ് പൊട്ടി ജലവിതരണം സ്തംഭിച്ചത്.

ഡ്രോഗഡയിലെ ഒരാഴ്ച നീണ്ടു നിന്ന പൈപ്പ് പൊട്ടല്‍ പ്രശ്നം പരിഹരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ന് രാവിലെ നാവന്‍ റോഡിലെ പൗണ്ട്സ് ടൌണ്‍ റോഡില്‍ വന്‍ തോതിലുള്ള ചോര്‍ച്ച കണ്ടെത്തിയത്.

ഐറിഷ് വാട്ടര്‍ അധികൃതര്‍ സ്ഥലത്തെത്തി റിപ്പയറിംഗ് ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.പൈപ്പ് നന്നാക്കി എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി

Scroll To Top