Monday September 25, 2017
Latest Updates

പൈപ്പ് പൊട്ടല്‍ എവിടെ വേണമെങ്കിലും സംഭവിക്കാമെന്ന്  ഐറീഷ് വാട്ടര്‍ ചീഫ്

പൈപ്പ് പൊട്ടല്‍ എവിടെ വേണമെങ്കിലും സംഭവിക്കാമെന്ന്  ഐറീഷ് വാട്ടര്‍ ചീഫ്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഉടനീളമുള്ള വാട്ടര്‍ സ്പ്ലെയ്ക്കായി കാലപ്പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ എവിടെ വേണമെങ്കിലും അവ പൊട്ടാമെന്ന് ഐറീഷ് വാട്ടര്‍ ചീഫ് ജറി ഗ്രാന്റ്.പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ മൂന്നു വര്‍ഷമായി നടക്കുകയാണ്.860 കിലോമീറ്ററോളം ഭാഗത്തെ പൈപ്പുകള്‍ ഇതിനകം മാറ്റി സ്ഥാപിച്ചിട്ടുണ്ട്.അടുത്ത അഞ്ച് വര്‍ഷത്തിനകം 1000കിലോമീറ്റര്‍ പൈപ്പുകളാണ് മാറ്റേണ്ടത്.നോര്‍ത്ത് ഈസ്റ്റിലേക്കുള്ള ജലവിതണം പൂര്‍ണതോതിലാക്കാന്‍ ഇനിയും സമയമെടുക്കും.

എന്നാല്‍ പൈപ്പ് പൊട്ടല്‍ പരിഹരിക്കാനുള്ള നടപടികള്‍ നടത്തുന്നത് തകച്ചും പ്രൊഫഷണല്‍ രീതിയിലല്ല എന്നാണ് തോന്നുന്നതെന്ന് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാവന്നവര്‍ പോലും ഇല്ലെന്ന തോന്നലാണ് പൈപ്പ് നന്നാക്കാനുള്ള ശ്രമം കാണുമ്പോള്‍ തോന്നുന്നത്.ഇക്കണക്കിന് പോയാല്‍ ഒരു ആഴ്ച കൂടിയെടുക്കും ലീക്കടയ്ക്കാന്‍.ചോര്‍ച്ച പരിഹരിക്കുമ്പോള്‍ തന്നെ മറ്റെവിടെയെങ്കിലും ചോര്‍ച്ച ഉണ്ടാവാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്.ദ്രോഗഡയില്‍ താമസിക്കുന്ന ഒരു മലയാളി ‘ഐറിഷ് മലയാളി ‘യോട് പറഞ്ഞു.

ജോലി ചെയ്യുന്ന ഏതാനം പേര്‍ക്ക് നിര്‍ദേശം കൊടുക്കാന്‍ നില്‍ക്കുന്ന നിരവധി മേധാവികളാണ് ഇവിടെയുള്ളത്.ഇവരുടെ പണി കണ്ടാല്‍ ആര്‍ക്കും ചിരിക്കാതിരിക്കാനാവില്ല.ദ്രോഗഡയില്‍ നിന്ന് തന്നെയുള്ള മറ്റൊരു മലയാളിയായ ജോര്‍ജ് പോള്‍ വിവരിക്കുന്നു.

വീടുകളില്‍ താമസിക്കുന്നവരില്‍ മിക്കവരും ടാങ്കുകളില്‍ വെള്ളം ശേഖരിച്ചിരുന്നത് കൊണ്ട് പ്രതിസന്ധിയില്‍ ആദ്യം ഉള്‍പ്പെട്ടില്ല.എന്നാല്‍ കൂടുതല്‍ ദിവസം പ്രതിസന്ധി നീളുന്നതോടെ ഇവരും ക്ലേശത്തിലാവും.ഇങ്ങനെയായാല്‍ ഡണ്‍ഡാല്‍ക്കിലുള്ള സുഹൃത്തുക്കളുടെ വീടുകളില്‍ നിന്ന് കാറില്‍ വെള്ളമെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഞാന്‍’.മറ്റൊരു മലയാളി പറഞ്ഞു.

ഈസ്റ്റ് മീത്തില്‍ 21, ലൂത്തില്‍ 11 എന്നിങ്ങനെ താല്‍ക്കാലിക ജലവിതരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.ഇവിടെയെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.ഇങ്ങനെ ശേഖരിക്കുന്ന വെള്ളം തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവു എന്നും ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Scroll To Top